ETV Bharat / state

കരിപ്പൂരില്‍ വീണ്ടും സ്വർണവേട്ട

author img

By

Published : Oct 7, 2020, 8:49 AM IST

സ്വർണം പിടികൂടിയ വാർത്ത  കരിപ്പൂർ വിമാനത്താവളം  കരിപ്പൂരില്‍ വീണ്ടും സ്വർണവേട്ട  കരിപ്പൂർ സ്വർണ വേട്ട  karipur airport  karipur airport  gold seize karipur  customs raid
കരിപ്പൂരില്‍ വീണ്ടും സ്വർണവേട്ട

കോഴിക്കോട് സ്വദേശി മുഹമ്മദ് അസിബ്, കണ്ണൂർ സ്വദേശി ജസീല വലിയപറമ്പത്ത് എന്നിവരാണ് കസ്റ്റംസിന്‍റെ പിടിയിലായത്. 90 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വർണം പിടികൂടി. രണ്ട് യാത്രക്കാരില്‍ നിന്നായി 2333.7 ഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണം കടത്താൻ ശ്രമിച്ച കോഴിക്കോട് സ്വദേശി മുഹമ്മദ് അസിബ്, കണ്ണൂർ സ്വദേശി ജസീല വലിയപറമ്പത്ത് എന്നിവരാണ് കസ്റ്റംസിന്‍റെ പിടിയിലായത്. അസിബില്‍ നിന്ന് 1673.6 ഗ്രാം സ്വർണം കണ്ടെത്തി. ജസീലയുടെ പക്കല്‍ നിന്ന് 660.1 ഗ്രാം സ്വർണമാണ് പിടികൂടിയത്. അസബ് ഗുളിക രൂപത്തിലും ജസില അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലുമാണ് സ്വർണം എത്തിച്ചത്.

പൊതുവിപണിയിൽ ഏകദേശം 90 ലക്ഷം രൂപ വരുന്ന സ്വർണമാണ് കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസങ്ങളിലും സമാന രീതിയിൽ സ്വർണം കടത്തിയ സംഘത്തെ കസ്റ്റംസ് പിടികൂടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.