ETV Bharat / state

വടകരയിൽ മത്സ്യബന്ധന തൊഴിലാളികളെ കാണാതായി

author img

By

Published : Oct 31, 2019, 4:51 PM IST

മത്സ്യബന്ധന വകുപ്പ് കോഴിക്കോട് ഡപ്യൂട്ടി ഡയറക്ടര്‍ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്

Fisherman missing

കോഴിക്കോട്: വടകര അഴിത്തലയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് തൊഴിലാളികളെ കാണാതായി. തൗഫീക്ക് എന്ന തോണിയില്‍ ഇന്നലെ കടലിൽ പോയവരെയാണ് കാണാതായത്. ഔട്ട് ബോര്‍ഡ് എഞ്ചിന്‍ കേടായി കണ്ണൂര്‍ അഴീക്കല്‍ ഭാഗത്തെ കടലില്‍ ഇവർ കുടുങ്ങിയതായി സംശയമുണ്ട്. മത്സ്യബന്ധന വകുപ്പ് കോഴിക്കോട് ഡപ്യൂട്ടി ഡയറക്ടര്‍ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിന്‍റെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്.
മാഹിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് ഫൈബർ വള്ളം തകരുകയും വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. മാഹിയില്‍ നിന്നു മത്സ്യ ബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ ഇനിയും തിരിച്ചെത്താനുണ്ട്.

Intro:അഴിത്തലയില്‍ നിന്നു പോയ രണ്ടു മത്സ്യതൊഴിലാളികളെ കടലില്‍ കാണാതായിBody:വടകര അഴിത്തലയില്‍ നിന്നു കടലില്‍ പോയ രണ്ട് മത്സ്യതൊഴിലാളികളെ കാണാതായി. തൗഫീക്ക് എന്ന തോണിയില്‍ ഇന്നലെ പോയ ഇവരെ കുറിച്ച് യാതൊരു വിവരവുമില്ല. ഔട്ട് ബോര്‍ഡ് എഞ്ചിന്‍ കേടായി കണ്ണൂര്‍ അഴീക്കല്‍ ഭാഗത്തെ കടലില്‍ ഉള്ളതായി സംശമുണ്ട്. ഇതിനാൽ മത്സ്യബന്ധന വകുപ്പിന്റെ കോഴിക്കോട് ഡപ്യൂട്ടി ഡയരക്ടര്‍ കണ്ണൂരുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തിനു നിര്‍ദേശം നല്‍കി. കോസ്റ്റ് ഗാര്‍ഡ് രംഗത്തുണ്ട്.
അതിനിടെ മാഹിയില്‍ നിന്നു മത്സ്യ ബന്ധനത്തിന് പോയ ഫൈബര്‍ വള്ളം തകര്‍ന്നു. മൂന്നു പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി
മാഹി വളവിലെ സമീറിന്റെ വള്ളമാണ് തകര്‍ന്നത്. മാഹിയില്‍ നിന്നു മത്സ്യ ബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ ഇനിയും തിരിച്ചെത്താനുണ്ട്.Conclusion:ഇടിവി ഭാരത് കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.