ETV Bharat / state

'കോൺഗ്രസിന്‍റേത് ഗതികെട്ട അവസ്ഥ'; തരൂർ വിവാദം ഒഴിവാക്കി രാഷ്‌ട്രീയം പറണമെന്ന് ബിനോയ്‌ വിശ്വം

author img

By

Published : Nov 23, 2022, 7:47 PM IST

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ശശി തരൂര്‍ എംപിയ്‌ക്കെതിരായുള്ള അപ്രഖ്യാപിത വിലക്കിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് ബിനോയ്‌ വിശ്വത്തിന്‍റെ പ്രതികരണം

cpi leader Binoy Viswam against congress Kozhikode  Kozhikode  Kozhikode todays news  കോഴിക്കോട് ഇന്നത്തെ വാര്‍ത്ത  ബിനോയ്‌ വിശ്വം  കോണ്‍ഗ്രസിനെതിരെ ബിനോയ്‌ വിശ്വം  ശശി തരൂരിനെ ചൊല്ലിയുള്ള തര്‍ക്കം  ശശി തരൂര്‍
'കോൺഗ്രസിന്‍റേത് ഗതികെട്ട അവസ്ഥ'; തരുരിനെ ചൊല്ലിയുള്ള തര്‍ക്കമൊഴിവാക്കി രാഷ്‌ട്രീയം പറണമെന്ന് ബിനോയ്‌ വിശ്വം

കോഴിക്കോട്: കോൺഗ്രസിന്‍റേത് ഗതികെട്ട അവസ്ഥയാണെന്നും അതുകൊണ്ടാണ് ശശി തരൂരിനെ ചൊല്ലി കലഹിക്കുന്നതെന്നും സിപിഐ നേതാവ് ബിനോയ്‌ വിശ്വം എംപി. പ്രധാന രാഷ്ട്രീയ വിഷയങ്ങൾ ഒന്നും തന്നെ ചർച്ചയാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ല. ആ പാര്‍ട്ടി കുറഞ്ഞത് ഗാന്ധി, നെഹ്‌റു പാരമ്പര്യം ഉയർത്തിപ്പിടിക്കാന്‍ എങ്കിലും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂര്‍ വിലക്ക് വിവാദത്തില്‍ പ്രതികരിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം

ALSO READ| 'വിലക്ക് വിവാദ'ത്തിലും ശശി തരൂരിന് കണ്ണൂരില്‍ സ്വീകരണം; ഷാളണിയിച്ച് ഡിസിസി പ്രസിഡന്‍റ്

കോഴിക്കോട് സിപിഐ ഓഫിസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർത്തകളുടെ തലക്കെട്ടിന് വേണ്ടി മാത്രമായാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കളുടെ പ്രവർത്തനം. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി ഭരണം അവസാനിക്കണം എന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്. അതിന് കോൺഗ്രസും രാഷ്ട്രീയം പറയേണ്ടതുണ്ട്. കോൺഗ്രസ് മനപ്പൂർവമായി രാഷ്ട്രീയം പറയാതിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.