ETV Bharat / state

കെ-റെയില്‍ വിരുദ്ധ സമരം; 'കരുത്തേകാന്‍ കരുതലാകാന്‍' കോണ്‍ഗ്രസിന്‍റെ 'കരുതല്‍ പട'

author img

By

Published : Mar 23, 2022, 9:05 AM IST

ഇരകള്‍ക്കൊപ്പം കെറെയില്‍ പദ്ധതിയെ പ്രതിരോധിക്കുകയാണ് കരുതല്‍ പടയുടെ ഉദ്ദേശം.

Congress Karuthal Pada  K Rail Project  Kozhikode DCC  K Rail Protest  Congress K Rail Agitation  കെറെയില്‍ കരുതല്‍ പട  കോണ്‍ഗ്രസ് പ്രതിഷേധം  കെറെയില്‍ വിരുദ്ധ സമരം
കെറെയില്‍ വിരുദ്ധ സമരം; 'കരുത്തേകാന്‍ കരുതലാകാന്‍' കോണ്‍ഗ്രസിന്‍റെ 'കരുതല്‍ പട'

കോഴിക്കോട്: കെറെയിൽ വിരുദ്ധ സമരം ശക്തിപ്പെടുത്താന്‍ 'കരുതൽ പട'യെ രംഗത്തിറക്കി കോണ്‍ഗ്രസ്. 11 അംഗ കരുതൽ പടയും കൺട്രോൾ റൂമുമാണ് കോഴിക്കോട് ഡിസിസിയുടെ കീഴിൽ സജ്ജമാക്കിയിട്ടുള്ളത്.

സര്‍വേ ഉദ്യോഗസ്ഥരെ പ്രതിരോധിക്കാനാണ് കരുതല്‍ പട. കെറെയിലുമായി ബന്ധപ്പെട്ട പ്രശ്‌നം അനുഭവിക്കുന്നവർക്ക് 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. കല്ലിടൽ, സർവേ എന്നിവയ്ക്ക് വരുന്ന ഉദ്യോഗസ്ഥരെ പ്രതിരോധിക്കാൻ കരുതൽ പട മുന്നിലുണ്ടാകുമെന്ന് ഡിസിസി പ്രസിഡന്‍റ് കെ.പ്രവീൺ കുമാർ അറിയിച്ചു. കോൺഗ്രസ് വർക്കിങ്‌ പ്രസിഡന്‍റ് ടി.സിദ്ദിഖിൻ്റെ നേതൃത്വത്തിൽ 24ന് കലക്ട്രേറ്റ് പരിസരത്ത് പ്രതിഷേധ കല്ല് സ്ഥാപിക്കലും നടക്കും.

Also Read: 'ആർക്കും വേണ്ടാത്ത പദ്ധതി എന്തിന്'; കല്ല് പിഴുതെറിഞ്ഞ് ബിജെപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.