ETV Bharat / state

'കേന്ദ്ര സർക്കാർ ഇസ്രയേലിനെ അനുകൂലിച്ചു, നമ്മൾ ലോകത്തിന് മുന്നിൽ തലകുനിച്ചു'; പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യമന്ത്രി

author img

By ETV Bharat Kerala Team

Published : Nov 11, 2023, 8:22 PM IST

CPM Palestine Solidarity Rally: ബിജെപിയുടെ ഇസ്രയേൽ അനുകൂല നിലപാട് രാഷ്ട്ര നിലപാടായി മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു

Pinarayi Vijayan On CPM Palestine Solidarity Rally  CPM Palestine Solidarity Rally  Leaders Attented CPM Palestine Solidarity Rally  Pinarayi Vijayan Hits Israel And BJP Stand  Israel Hamas War Latest Updates  പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലികള്‍  സിപിഎം പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലി  പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യമന്ത്രി  ഇസ്രയേലിനെതിരെ പിണറായി വിജയൻ  സയണിസ്‌റ്റ് ക്രൂരതയ്‌ക്കെതിരെ പിണറായി വിജയൻ
CM Pinarayi Vijayan On CPM Palestine Solidarity Rally
പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യമന്ത്രി

കോഴിക്കോട്: ബിജെപിയുടെ ഇസ്രയേൽ അനുകൂല നിലപാട് രാഷ്ട്ര നിലപാടായി മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യക്കാരുടെ നിലപാടല്ല കേന്ദ്രസർക്കാർ പ്രചരിപ്പിക്കുന്നത്. ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും കേന്ദ്രം അവസാനിപ്പിക്കണമെന്നും സിപിഎം സംഘടിപ്പിച്ച പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മണിപ്പൂർ ജനതയോട് ഒപ്പമുണ്ടെന്ന് പറയാൻ മടിച്ച കേന്ദ്ര സർക്കാർ ഒരു നിമിഷം കൊണ്ട് ഇസ്രയേലിനെ അനുകൂലിച്ചു. നമ്മൾ വീണ്ടും ലോകത്തിന് മുന്നിൽ തലകുനിച്ചു. ഒന്നാം യുപിഎ സർക്കാർ തുടങ്ങിവച്ച അമേരിക്കൻ ബാന്ധവം എൻഡിഎ സർക്കാരും തുടരുകയാണ്. അതിൻ്റെ ഭാഗമായാണ് ഇസ്രയേൽ അനുകൂല നിലപാട് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പലസ്‌തീന് വേണ്ടി ഒന്നിക്കണം: ഇരുകൂട്ടർ തമ്മിലുള്ള ആക്രമണമല്ല പശ്ചിമേഷ്യയിൽ നടക്കുന്നത്. ഇസ്രയേൽ പലസ്‌തീനെ നിഷ്‌ഠൂരമായി ആക്രമിക്കുകയാണ്. പലസ്‌തീൻ നിസഹായരാണ്. പലസ്‌തീനികളുടെ നിലവിളി, രാഷ്ട്രീയം മറന്ന് ഓരോരുത്തരും ഉൾക്കൊള്ളണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ക്ഷണിച്ചാൽ വരുമെന്ന പ്രസ്‌താവനയിലാണ് ലീഗിനെ ക്ഷണിച്ചത്. അവരുടെ തീരുമാനത്തെ കുറിച്ച് നേരത്തെ അറിമായിരുന്നുവെന്നും അതിൽ പരിഭവമില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Also Read: പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലി : 'ലീഗ് സമീപനം ശ്ലാഘനീയം' ; ഇ ടി മുഹമ്മദ് ബഷീറിന്‍റെ പ്രസ്‌താവന സ്വാഗതം ചെയ്‌ത് എ കെ ബാലന്‍

വേദിയില്‍ ഇവരെല്ലാം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, സിപിഐ നേതാവ് ബിനോയ്‌ വിശ്വം എംപി, മന്ത്രിമാരായ എകെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ജെഡിഎസ് നേതാവ് സികെ നാണു, എൽജെഡി നേതാവ് വി കുഞ്ഞാലി, രാമചന്ദ്രൻ കടന്നപ്പള്ളി, പി മോഹനൻ, ടിപി രാമകൃഷ്ണൻ, പിടിഎ റഹീം, കെഎൻഎം സംസ്ഥാന അധ്യക്ഷൻ ടിപി അബ്‌ദുള്ളക്കോയ മദനി, സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം മുക്കം ഉമ്മർ ഫൈസി, സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എംഇഎസ് പ്രസിഡന്‍റ് ഡോ. ഫസൽ ഗഫൂർ, ഡോ.ഹുസൈൻ മടവൂർ (കെഎൻഎം) ഡോ.ഐപി അബ്ദുൾസലാം (ഹജ്ജ് കമ്മറ്റി അംഗം, മർക്കസ് ദുവ)

കെഎം മുഹമ്മദ് ഖാസിംകോയ (ഹജ്ജ് കമ്മറ്റി അംഗം) ഐപി സുലൈമാൻ ഹാജി (ഹജ്ജ് കമ്മറ്റി അംഗം) കെപി രാമനുണ്ണി, ഡോ. എംഎം ബഷീർ, ഡോ.ഖദീജ മുംതാസ്, പികെ പാറക്കടവ്, കെഇഎൻ കുഞ്ഞമ്മദ്, പികെ ഗോപി, കെ.അജിത (അന്വേഷി അധ്യക്ഷ) വി വസീഫ് (ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ്), എ പ്രദീപ്‌ കുമാർ, കെ.കെ ലതിക, കെ.പി കുഞ്ഞമ്മദ്‌ കുട്ടി, തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, കെഎം സച്ചിൻദേവ്, ലിന്‍റോ ജോസഫ്, ഡോ.ബീന ഫിലിപ്പ്, സിപി മുസഫർ അഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Also Read: പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലി; സാങ്കേതികമായി ലീഗിന് പങ്കെടുക്കാനാകില്ല, സിപിഎം ക്ഷണിച്ചതിന് നന്ദിയെന്നും കുഞ്ഞാലിക്കുട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.