ETV Bharat / state

സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

author img

By

Published : Feb 3, 2020, 1:34 PM IST

ബസ് ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിലാണ് നടപടി.

സ്വകാര്യ ബസ് സമരം മാറ്റിവെച്ചു  bus strike postponed  സ്വകാര്യ ബസ് സമരം  കോഴിക്കോട്  ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം  പണിമുടക്ക്  kozhikode latest news
സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

കോഴിക്കോട്: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി വെച്ചു. രാവിലെ 11മണിക്ക് ബസ് ഉടമകളുമായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബസ് ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിലാണ് നടപടി. ഫെബ്രുവരി 20നകം ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചില്ലെങ്കില്‍ 21 മുതല്‍ സമരം ആരംഭിക്കുമെന്നും സമരസമിതി അറിയിച്ചു.

വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് പത്ത് രൂപയാക്കുക, സമഗ്രമായ ഗതാഗതനയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

ഇക്കാര്യങ്ങള്‍ ഉന്നയിച്ച് നേരത്തെ സൂചനാപണിമുടക്ക് നടത്തിയിരുന്നു. കൂടാതെ സെക്രട്ടറിയേറ്റ് പടിക്കലും കലക്ടറേറ്റുകള്‍ക്ക് മുന്നിലും സമരവുമായി സമരസമിതി രംഗത്തെത്തിയിരുന്നു. എന്നാല്‍ അനുകൂല തീരുമാനം സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചത്.

വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നും സ്വാശ്രയ കോളജ് വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡം പുതുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Intro:സ്വകാര്യ ബസ് പണിമുടക്ക് ;
ചർച്ച പുരോഗമിക്കുന്നുBody:ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നാളെ സംയുക്ത സമരസമിതി ബസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ന് ബസ് ഉടമകളുമായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ നടത്തുന്ന ചര്‍ച്ച പുരോഗമിക്കുന്നു. രാവിലെ 11 മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ ആരംഭിച്ച ചർച്ചയിൽ തങ്ങളുടെ ആവിശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉടമകൾ. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക, സമഗ്രമായ ഗതാഗതനയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് നേരത്തെ സൂചനാപണിമുടക്ക് നടത്തിയിരുന്നു. കൂടാതെ സെക്രട്ടറിയേറ്റ് പടിക്കലും കളക്ടറേറ്റുകള്‍ക്കു മുന്നിലും സമരവുമായി സമരസമിതി രംഗത്തെത്തിയിരുന്നു. എന്നാല്‍ അനുകൂലമായ തീരുമാനം സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഇതേതുടര്‍ന്നാണ് നാലിന് ബസ് പണിമുടക്കിന് ആഹ്വാനം ചെയ്തതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ. അബ്ദുള്‍ നാസര്‍ പറഞ്ഞു. ഇന്നത്തെ ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനമില്ലെങ്കില്‍ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കു നടത്താനാണ് സംയുക്ത സമര സമിതി തീരുമാനിച്ചത്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. സ്വാശ്രയ കോളജ് വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കില്ല. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡം പുതുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.


Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.