ETV Bharat / state

കരിയാത്തുംപാറയില്‍ അവധി ആഘോഷിക്കാനെത്തിയ യുവാവ്‌ മുങ്ങി മരിച്ചു

author img

By

Published : Oct 19, 2021, 9:37 AM IST

മഴയെ തുടര്‍ന്ന് പ്രദേശത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തിങ്കളാഴ്‌ച വൈകിട്ട് ആറ്‌ മണിയോടെയാണ് അപകടം.

കരിയാത്തുംപാറയില്‍ അവധി ആഘോഷിക്കാനെത്തിയ യുവാവ്‌ മുങ്ങി മരിച്ചു  യുവാവ്‌ മുങ്ങി മരിച്ചു  കോഴിക്കോട്  ടൂറിസ്റ്റ് കേന്ദ്രം  17 year old drowned to death at kozhikode  kozhikode drown death
കരിയാത്തുംപാറയില്‍ അവധി ആഘോഷിക്കാനെത്തിയ യുവാവ്‌ മുങ്ങി മരിച്ചു

കോഴിക്കോട്: ടൂറിസ്റ്റ് കേന്ദ്രമായ കരിയാത്തുംപാറയില്‍ പതിനേഴുകാരന്‍ മുങ്ങി മരിച്ചു. തലശേരി പാനൂര്‍ സ്വദേശി മിദ്‌ലാജ് ആണ് മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ട് ആറ്‌ മണിയോടെയാണ് അപകടം. മിദ്‌ലാജിനെ ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അവധി ദിവസങ്ങള്‍ ആഘോഷിക്കാനെത്തിയതാണ് മിദ്‌ലാജും കുടുംബവും. മഴ ശക്തമായതിനെ തുടര്‍ന്ന് മേഖലകളില്‍ നിയന്ത്രണമുണ്ടായിരുന്നു.

മൂന്ന് വര്‍ഷത്തിനിടെ 13 പേരാണ് കരിയാത്തുംപാറയില്‍ ഒഴുക്കില്‍പെട്ട് മരിക്കുന്നത്. മിദ്‌ലാജിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട്‌ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.