ETV Bharat / state

സോളാർ കേസിൽ സിപിഎമ്മും ഇടതു മുന്നണിയും തങ്ങൾക്ക് പറ്റിയ തെറ്റ് കേരളീയ പൊതു സമൂഹത്തോട് ഏറ്റു പറയണം: തിരുവഞ്ചൂർ

author img

By

Published : Dec 28, 2022, 7:33 PM IST

മുൻ മുഖ്യമന്ത്രിയുടെ പേര് ചേർക്കപ്പെട്ടിട്ടുള്ള സോളാർ കേസിൽ ഉമ്മൻ ചാണ്ടി തെറ്റുകാരനല്ലെന്ന സിബിഐ റിപ്പോർട്ടിനെ കുറിച്ച് തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ്

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ  തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഫേസ്‌ബുക്ക് പോസ്‌റ്റ്  തിരുവഞ്ചൂർ രാധാകൃഷ്‌ണൻ  ഉമ്മൻ ചാണ്ടി  സോളാർ കേസ്  സിപിഎമ്മും ഇടതു മുന്നണിയും മാപ്പ് പറയണം  സോളാർ കേസിൽ സിബിഐ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  kerala news  malayalam news  CPM and Left Front should apologize thiruvanchoor  solar case update  solar case  solar case cbi report  oomman chandi  oommen chandi solar case  thiruvanchoor radhakrishnan  thiruvanchoor radhakrishnan about solar case  thiruvanchoor radhakrishnan facebook post
സോളാർ കേസിൽ സിപിഎമ്മിനെതിരെ തിരുവഞ്ചൂർ

കോട്ടയം: സോളാർ കേസിൽ സിപിഎമ്മും ഇടതു മുന്നണിയും തങ്ങൾക്ക് പറ്റിയ തെറ്റ് കേരളീയ പൊതു സമൂഹത്തോട് ഏറ്റു പറയാൻ തയ്യാറാകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവും സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളുമായ ഉമ്മന്‍ ചാണ്ടി അഗ്നി ശുദ്ധി വരുത്തി തിരിച്ചു വന്നിരിക്കുകയാണ്. അത് കോണ്‍ഗ്രസിന്‍റെ ജന്മ വാര്‍ഷിക ദിനത്തിലായത് ഇരട്ടി സന്തോഷം നല്‍കുന്നു.

സോളാർ കേസിന്‍റെ പ്രധാന ലക്ഷ്യം: തെരഞ്ഞെടുപ്പിന്‍റെ തൊട്ടു മുന്‍പാണ് ഇടതുപക്ഷ മുന്നണി സർക്കാർ സോളാർ കേസ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തത്. അതിന്‍റെ പ്രധാന കാരണം എന്ത് മാര്‍ഗം സ്വീകരിച്ചും തെരഞ്ഞെടുപ്പ് കടമ്പ കടക്കുക എന്നത് മാത്രമാണ്. അതിനു വേണ്ടി അവര്‍ സ്വീകരിച്ച മാര്‍ഗം ഉമ്മന്‍ ചാണ്ടിയെ പോലെ ഇന്ത്യയിലെ ഏറ്റവും സീനിയറായ ഒരു നേതാവിനെ ഇതുപോലൊരു ദുഷിച്ച കേസില്‍ കുടുക്കുക എന്നതുമായിരുന്നു.

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ  തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഫേസ്‌ബുക്ക് പോസ്‌റ്റ്  തിരുവഞ്ചൂർ രാധാകൃഷ്‌ണൻ  ഉമ്മൻ ചാണ്ടി  സോളാർ കേസ്  സിപിഎമ്മും ഇടതു മുന്നണിയും മാപ്പ് പറയണം  സോളാർ കേസിൽ സിബിഐ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  kerala news  malayalam news  CPM and Left Front should apologize thiruvanchoor  solar case update  solar case  solar case cbi report  oomman chandi  oommen chandi solar case  thiruvanchoor radhakrishnan  thiruvanchoor radhakrishnan about solar case
തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ്

ധാര്‍മ്മികതയുടെ എല്ലാ അതിരുകളും ലംഘിച്ചു കൊണ്ടാണ് സോളാര്‍ കേസില്‍ ഇടതു മുന്നണി പ്രവര്‍ത്തിച്ചത്. അതിന് അവര്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല എന്ന് കേരളീയ പൊതു സമൂഹത്തിനു ഇപ്പോൾ വ്യക്തമായി. എന്ത് നെറികെട്ട രാഷ്‌ട്രീയ പ്രവര്‍ത്തനവും നടത്തി എതിരാളികളെ തകര്‍ക്കും എന്ന് തെളിവ് സഹിതം കേരളീയ പൊതു സമൂഹത്തിന് ഈ ഒരൊറ്റ വിഷയതോടെ കൂടുതല്‍ മനസിലാക്കാന്‍ സാധിച്ചു.

മറക്കാനും ഒളിക്കാനും ഒന്നുമില്ല: സെക്രട്ടേറിയറ്റ്‌ വളയല്‍ മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍‌ ചാണ്ടിയെ ആക്രമിക്കുന്നതില്‍ വരെ കാര്യങ്ങള്‍ ചെന്നെത്തി. കേരള പൊലീസ് വിശദമായി ഈ കേസ് അന്വേഷിച്ചു. ഇന്നത്തെ മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും പോലെ ഒന്നും ഒളിച്ചു വയ്‌ക്കാനും ഭയപ്പെടാനും ഇല്ലാത്തതിനാല്‍ നിയമസഭയ്ക്ക് അകത്തും പുറത്തും ഉണ്ടായ എല്ലാ ആരോപണങ്ങളും ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് അന്വേഷിച്ചു.

പല ഘട്ടത്തില്‍ ഈ കേസ് കോടതിയുടെ മുന്നിലും എത്തി. വസ്‌തുതയുടെ ഒരു തരിമ്പും ഈ കേസില്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം, സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തി പരാതിക്കാരിയില്‍ നിന്നും പരാതി എഴുതി വാങ്ങി പൊലീസ് വീണ്ടും അന്വേഷിച്ചു. അതും പലവട്ടം.

പിണറായി സർക്കാരിന്‍റെത് പ്രതികാര മനോഭാവം: പ്രതികാര മനോഭാവത്തിലായിരുന്നു പിണറായി സര്‍ക്കാര്‍ ഈ വിഷയം കൈകാര്യം ചെയ്‌തത്. സംസ്ഥാന സര്‍ക്കാര്‍ ഉന്നതരായ പല പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ചുമതല കൈമാറി വിശദമായി അന്വേഷണം നടത്തി. ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഒരു തെളിവും ഉണ്ടായില്ല. ഒടുവില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അവര്‍ ഇത് സിബിഐയ്‌ക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.

കേസ് സിബിഐക്ക് വിട്ടത് നെറികെട്ട രാഷ്‌ട്രീയം: ശാസ്‌ത്രീയമായും വിശദമായും സിബിഐ ഈ കേസ് അന്വേഷിച്ചു എന്നാണ് മാധ്യമ വാര്‍ത്തകളില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചത്. എന്നാല്‍ എല്ലാ വിഷയങ്ങളും കെട്ടി ചമച്ചതാണ് എന്ന് സിബിഐ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. ഈ കേസ് സിബിഐക്ക് വിടുവാനുള്ള നെറികെട്ട രാഷ്‌ട്രീയ തീരുമാനം എടുത്ത ഇടതു മുന്നണി സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും നാവടഞ്ഞതായിട്ടാണ് മനസിലാകുന്നത്.

ALSO READ: സോളാര്‍ കേസ്: സിബിഐ അന്വേഷണത്തിന് ഉത്തരവ് നല്‍കിയതിന് പിന്നിലെ ഉദ്ദേശശുദ്ധി സംശയകരമെന്ന് ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി എന്ന കേരളത്തിലെ ഏറവും ജനകീയനായ നേതാവിനെ കേരളത്തില്‍ വികസന വിപ്ലവം കൊണ്ടുവന്ന മുഖ്യമന്ത്രിയെ പ്രതികാര മനോഭാവത്തോടെ തകർക്കാൻ ശ്രമിച്ച സിപിഎമ്മും ഇടതു മുന്നണിയും ഈ വിഷയത്തിൽ തെറ്റ് ഏറ്റുപറയണമെന്നും തിരുവഞ്ചൂർ സമൂഹമാധ്യമത്തിൽ എഴുതി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.