ETV Bharat / state

സംവരണ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സിറോ മലബാർ സഭ

author img

By

Published : Oct 28, 2020, 1:23 PM IST

സാമ്പത്തിക സംവരണത്തിൽ മുസ്ലീം ലീഗിനും യുഡിഎഫിനുമെതിരെയാണ് സിറോ മലബാര്‍ സഭ രൂക്ഷ വിമര്‍ശനം ഉയർത്തിയത്.

കോട്ടയം  സംവരണം  സീറോ മലബാർ സഭാ  നിലപാട് വ്യക്തമാക്കി സീറോ മലബാർ സഭാ  syro malabar church  economic reservation
സംവരണ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സീറോ മലബാർ സഭാ

കോട്ടയം: മുന്നാക്ക സംവരണ വിഷയത്തിൽ സിറോ മലബാർ സഭയുടെ നിലപാട് വ്യക്തമാക്കി ചങ്ങനാശ്ശേരി അതിരൂപതാ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം. സംവരണമടക്കമുള്ള വിഷയങ്ങളിൽ രൂക്ഷ വിമർശനമാണ് ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം ഉന്നയിക്കുന്നത്. സംവരണത്തെ പാടെ എതിർക്കുന്ന മുസ്ലിം ലീഗിനെതിരെയും യുഡിഎഫിനെതിരെയുമുള്ള നിലപാടും ആർച്ച് ബിഷപ്പ് ലേഖനത്തിലൂടെ വ്യക്തമാക്കി. മുസ്ലിം ലീഗ് സംവരത്തെ എതിർക്കുന്നത് ആദർശത്തിൻ്റെ പേരിലല്ലെന്നും ലിഗീൻ്റെ നിലപാടുകളിൽ വർഗീയതയുടെ മുഖം മൂടി മാറ്റി പുറത്ത് വരികയാണന്നും ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം ലേഖനത്തിലൂടെ പറഞ്ഞുവയ്ക്കുന്നു.

അഭിപ്രായം പറയാനാവാത്ത വിധം യുഡിഎഫ് ദുർബലമായോ എന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് യുഡിഎഫ് എംഎൽഎമാർക്കുള്ളത്. എംഎൽഎമാരുടെ മേൽ യുഡിഎഫിന് നിയന്ത്രണം നഷ്ടമായെന്നും അദ്ദേഹം പറയുന്നു. യുഡിഎഫ് - വെൽഫെയർ പാർട്ടി സംഖ്യ സാധ്യതയെയും പാടെ വിമർശിക്കുയാണ് സിറോ മലബാർ സഭാ. യാതൊരു വിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27 ശതമാനത്തിലധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സമുദായിക ശക്തികൾ എതിക്കുന്നത് ഖേദകരമാണ്. സ്വന്തം പാത്രത്തിൽ ഒരു കുറവും ഉണ്ടാകുന്നില്ലെന്നും അടുത്തിരിക്കുന്നവൻ്റെ പാത്രത്തിൽ ഒന്നും വിളമ്പരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണന്നും അദ്ദേഹം ലേഖനത്തിലൂടെ ചോദിക്കുന്നു.

സാമ്പത്തിക സംവരണം പ്രാബല്യത്തിൽ കൊണ്ടുവന്ന എൽഡിഎഫ് സർക്കാരിനെയും പിൻതുണ പ്രഖ്യാപിച്ച് പ്രവർത്തിക്കുന്ന അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വത്തെയും, രാജ്യവ്യാപകമായി സംവരണാനുമതി നൽകിയ ബിജെപി സർക്കാരിനും പെരുംന്തോട്ടത്തിൻ്റെ ലേഖനത്തിൽ അഭിനന്ദിച്ചിട്ടുണ്ട്. സിറോ മലബാർ സഭയുടെ നിലപാട് ചങ്ങനാശ്ശേരി അതിരൂപാത അധ്യക്ഷൻ വ്യക്തമാക്കുമ്പോൾ വിഷയത്തിൽ കോൺഗ്രസ് കൂടുതൽ പ്രതിരോധത്തിലാവുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.