ETV Bharat / state

ഏറ്റുമാനൂരിൽ ആറുപേർക്ക് 'ബെല്‍റ്റ് കെട്ടിയ' നായയുടെ കടിയേറ്റു ; ഉടമസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

author img

By

Published : Sep 28, 2022, 11:08 PM IST

ആക്രമിച്ച നായയെ കഴുത്തില്‍ ബെല്‍റ്റ് കെട്ടിയ നിലയില്‍ കണ്ടെത്തിയതിനാല്‍ ഉടമസ്ഥര്‍ക്കെതിരെ ഏറ്റുമാനൂര്‍ നഗരസഭ നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

Ettumanoor Kottayam stray dog attack  Kottayam todays news  നായയുടെ കടിയേറ്റു  ഏറ്റുമാനൂര്‍ നഗരസഭ  കോട്ടയം മെഡിക്കൽ കോളജ്  Kottayam Medical College  stray dog attack in kerala
ഏറ്റുമാനൂരിൽ ആറുപേർക്ക് 'ബെല്‍റ്റുകെട്ടിയ' നായയുടെ കടിയേറ്റു; ഉടമസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കോട്ടയം : ഏറ്റുമാനൂരിൽ നായയുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്ക്. രണ്ട് കുട്ടികൾക്കും നാല് മുതിർന്നവർക്കുമാണ് കടിയേറ്റത്. ബുധനാഴ്‌ച (സെപ്‌റ്റംബര്‍ 28) വൈകിട്ട് നാലരയോടെയാണ് സംഭവം. പിന്നാലെ ഏറ്റുമാനൂർ നഗരസഭയുടെ നേതൃത്വത്തിലുള്ള സംഘം നായയെ പിടികൂടി.

ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് നായ വഴിയാത്രക്കാർ അടക്കമുള്ളവരെ ആക്രമിച്ചത്. കടിയേറ്റവരെ പ്രദേശത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഏറ്റുമാനൂരിൽ ആറുപേർക്ക് നായയുടെ കടിയേറ്റു

കഴുത്തിൽ ബെൽറ്റ് ധരിച്ച വളർത്തുനായയാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. നായയെ വീട്ടുകാർ അഴിച്ചുവിട്ടതോ അല്ലെങ്കിൽ തെരുവിൽ ഉപേക്ഷിച്ചതോ ആകാമെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തില്‍ നഗരസഭ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.