ETV Bharat / state

പുരസ്‌കാരങ്ങളുടെ നിറവിൽ പനച്ചിക്കാട് പഞ്ചായത്ത് ഭരണ സമിതി

author img

By

Published : Jun 11, 2022, 6:36 PM IST

പദ്ധതിവിഹിതം വിനിയോഗിക്കുന്നതിലും കാർഷിക മേഖലയിലെ നേട്ടങ്ങൾക്കും മന്ത്രിമാരിൽ നിന്നും പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി പനച്ചിക്കാട് പഞ്ചായത്ത് ജില്ലയിൽ മുൻനിരയിൽ

പുരസ്കാരങ്ങളുടെ നിറവിൽ പനച്ചിക്കാട് പഞ്ചായത്ത് ഭരണ സമിതി  Panachikadu Panchayat Administrative Committee felicitated  മികച്ച ഭരണ സമിതി  കോട്ടയം പനച്ചിക്കാട്  കോട്ടയം പനച്ചിക്കാട് പഞ്ചായത്ത്  Kottayam Panachikadu Panchayat
പുരസ്‌കാരങ്ങളുടെ നിറവിൽ പനച്ചിക്കാട് പഞ്ചായത്ത് ഭരണ സമിതി

കോട്ടയം: മികച്ച ഭരണ സമിതിക്കുള്ള പുരസ്ക്കാരത്തിന് അര്‍ഹത നേടി പനച്ചിക്കാട് പഞ്ചായത്ത് ഭരണ സമിതി. ഏറ്റുമാനൂരിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവനിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മനും വൈസ് പ്രസിഡന്റ് റോയി മാത്യുവും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. പദ്ധതി വിഹിതം വിനിയോഗിക്കുന്നതിലും കാര്‍ഷിക മേഖലയിലെ നേട്ടങ്ങളുമാണ് പഞ്ചായത്തിന് പുരസ്ക്കാരം നേടികൊടുത്തത്.

2021-2022 വാര്‍ഷിക പദ്ധതിയില്‍ പഞ്ചായത്തിന് ലഭിച്ച പട്ടികജാതി പട്ടിക വര്‍ഗ ഫണ്ട് നൂറ് ശതമാനം ചിലവഴിച്ച 9 പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ എസ് സി പി - റ്റി എസ് പി ഫണ്ട് ചിലവഴിച്ചതിന് പഞ്ചായത്ത് വകുപ്പിന്‍റെ പ്രശംസാപത്രം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദനിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ ഏറ്റുവാങ്ങി. കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് കൃഷി വകുപ്പ് ഏർപ്പെടുത്തിയ അവാർഡും പഞ്ചായത്തിനു ലഭിച്ചു.

മികച്ച ജൈവ കാർഷിക പഞ്ചായത്തുകളിൽ ജില്ലയിൽ മൂന്നാം സ്ഥാനമാണ് പഞ്ചായത്ത് സ്വന്തമാക്കിയത്. ഒരു ലക്ഷം രൂപ അവാർഡ് തുകയായി പഞ്ചായത്തിന് ലഭിച്ചു. വാർഷിക പദ്ധതി പ്രവർത്തനങ്ങൾക്ക് സർക്കാർ അനുവദിക്കുന്ന പ്ലാൻ ഫണ്ട് നൂറ് ശതമാനവും ചെലവഴിച്ചതിന് പനച്ചിക്കാട് പഞ്ചായത്ത് പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്നത് തുടർച്ചയായി രണ്ടാം തവണയാണ്.

also read: ഒറ്റപ്പാലം രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷന്‍: കേരള പൊലീസിന് അഭിമാന നിമിഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.