ETV Bharat / state

സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടും ബോട്ട് ലോക്ക് തുറക്കാത്തത് ജലഗതാഗതം തടസപ്പെടുത്തുന്നു

author img

By

Published : Jun 29, 2019, 1:29 AM IST

Updated : Jun 29, 2019, 2:40 AM IST

ബോട്ടുലോക്ക്

മഴ ആരംഭിച്ചതോടെ ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് പോകണമെങ്കിലും ബോട്ട് ലോക്ക് തുറക്കേണ്ടതുണ്ട്.

കോട്ടയം: വൈക്കം കരിയാര്‍ സ്പില്‍വേയുടെ ഷട്ടറുകള്‍ തുറന്നിട്ടും ബോട്ട് ലോക്ക് തുറക്കാത്തത് ജലഗതാഗതം തടസപ്പെടുത്തുന്നുവെന്ന് ആക്ഷേപം. വേലിയിറക്ക സമയത്ത് സ്പില്‍വേ ഷട്ടറുകള്‍ അടയ്ക്കുമ്പോള്‍ ബോട്ടുകള്‍ക്ക് യാത്രാ സൗകര്യമൊരുക്കാനാണ് ബോട്ട് ലോക്ക് എന്ന പ്രത്യേക ഷട്ടർ സ്ഥാപിച്ചത്. എന്നാല്‍ അറ്റകുറ്റപ്പണി നടത്താതിരിന്നതോടെ ഈ ഷട്ടറുകള്‍ തകരാറിലായി. നിലവില്‍ സ്പില്‍വേയിലെ ഒമ്പത് ഷട്ടറുകളും ഉയര്‍ത്തിയിട്ടും ബോട്ട് ലോക്ക് തുറക്കാനാകില്ല. ഇതോടെ നിര്‍മാണ സാമഗ്രികളുടെ നീക്കവും, വിനോദ സഞ്ചാരികളുടെ കെട്ടുവള്ളങ്ങളുടെ യാത്രയും മുടങ്ങി. ലോക്ക് അറ്റകുറ്റപ്പണി നടത്തി ഉടന്‍ പാത സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴ ആരംഭിച്ചതോടെ മല്‍സ്യബന്ധനത്തിന് പോകണമെങ്കിലും ബോട്ട് ലോക്ക് തുറക്കേണ്ടതുണ്ട്.

ബോട്ട് ലോക്ക് തുറക്കാത്തത് ജലഗതാഗതം തടസപ്പെടുത്തുന്നു
Intro:വൈക്കം കരിയാര്‍ സ്പില്‍വേയുടെ ഷട്ടറുകള്‍ തുറന്നിട്ടും ബോട്ടുലോക്ക് തുറക്കാത്തത് ജലഗതാഗതം തടസപ്പെടുത്തുന്നു എന്ന് ആക്ഷേപം.Body:വൈക്കം കരിയാര്‍ സ്പില്‍വേയുടെ ഷട്ടറുകള്‍ തുറന്നിട്ടും ബോട്ടുലോക്ക് തുറക്കാത്തത് ജലഗതാഗതം തടസപ്പെടുത്തുന്നു എന്നാണ് ആക്ഷേപം.വേലിയിറക്ക സമയത്ത് സ്പില്‍വേ ഷട്ടറുകള്‍ അടയ്ക്കുമ്പോള്‍ ബോട്ടുകള്‍ക്ക് യാത്രാ സൗകര്യമൊരുക്കാനാണ് ബോട്ട് ലോക്ക് എന്ന പ്രത്യേക ഷട്ടറും സ്ഥാപിച്ചത്.എന്നാല്‍ അറ്റകുറ്റപ്പണി നടത്താതിരിന്നതോടെ ഈ ഷട്ടറുകള്‍ തകരാറിലായി.ഇതോടെ വിനോദ സഞ്ചാരികളുടെ കെട്ടുവള്ളങ്ങള്‍ക്കൊപ്പം കെട്ടിട നിര്‍മാണ സാമഗ്രികളുടെ നീക്കവും ഇതോടെ തടസ്സപ്പെട്ടു. അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് ലോക്ക് തകരാറിലാകാന്‍ കാരണം. നിലവില്‍ സ്പില്‍വേയിലെ ഒന്‍പത് ഷട്ടറുകളും ഉയര്‍ത്തിയിട്ടും ബോട്ട് ലോക്ക് തുറക്കാനാകുന്നില്ല. ഇതോടെ നിര്‍മാണ സാമഗ്രികളുടെ നീക്കവും, വിനോദ സഞ്ചാരികളുടെ കെട്ടുവള്ളങ്ങളുടെ യാത്രയും മുടങ്ങി.

ബൈറ്റ്

ലോക്ക് അറ്റകുറ്റപ്പണി നടത്തി ഉടന്‍ പാത സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.മഴ ആരംഭിച്ചതോടെ ഉള്‍നാടന്‍ മല്‍സ്യബന്ധന മേഖലയില്‍ ഉണ്ടായ ഉണര്‍വിന്റെ ഗുണഫലം മല്‍സ്യ തൊഴിലാളികള്‍ക്ക് ലഭിക്കണമെങ്കിലും ബോട്ട് ലോക്ക്തുറക്കേണ്ടതുണ്ട്.

Conclusion:ഇ.റ്റി.വി ഭാരത്
കോട്ടയം
Last Updated :Jun 29, 2019, 2:40 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.