ETV Bharat / state

മുത്തച്ഛൻ ഓടിച്ച ഓട്ടോ മറിഞ്ഞ് ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു

author img

By

Published : Feb 19, 2021, 12:44 AM IST

ഓട്ടോ മറിഞ്ഞ് കുഞ്ഞ് മരിച്ചു വാര്‍ത്ത  എരുമേലിയില്‍ വാഹനാപകടം വാര്‍ത്ത  auto accident baby died news  vehicle accident in erumeli news
ഓട്ടോ മറിഞ്ഞു

എരുമേലി കൊരട്ടി റോഡിൽ വ്യാഴാഴ്ച്ച വൈകീട്ടാണ് അപകടം. പള്ളിക്കശേരിയിൽ ദേവസ്യയുടെ മകന്‍റെ കുഞ്ഞാണ് മരിച്ചത്

കോട്ടയം: ഓട്ടോ മറിഞ്ഞ് ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു. കൊരട്ടി പള്ളിക്കശേരിയിൽ ദേവസ്യയുടെ മകന്‍റെ കുഞ്ഞാണ് മരിച്ചത്. എരുമേലി കൊരട്ടി റോഡിൽ വ്യാഴാഴ്ച്ച വൈകീട്ടാണ് അപകടം.

മുത്തച്ഛനായ ദേവസ്യയാണ് ഓട്ടോ ഓടിച്ചിരുന്നത്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേവസ്യയുടെ ഭാര്യക്കും മരുമകൾക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയുടെ ആക്‌സിൽ ഒടിഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ലഭിക്കാതെ താമസം നേരിട്ടതിനെ തുടർന്ന് എരുമേലി പൊലീസിന്‍റെ ജീപ്പിലാണ് നാലുപേരെയും ഹോസ്‌പിറ്റലില്‍ എത്തിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.