ETV Bharat / state

കുട്ടിയെ തട്ടിയെടുത്തത് സുഹൃത്തുമായുള്ള ബന്ധം നിലനിര്‍ത്താന്‍, പ്രതി നീതു മാത്രം; പൊലീസ്

author img

By

Published : Jan 7, 2022, 12:41 PM IST

Updated : Jan 7, 2022, 12:54 PM IST

കളമശ്ശേരി സ്വദേശിയായ ഇബ്രാഹിം ബാദുഷയിലുള്ള ബന്ധത്തിൽ ഗർഭിണിയാണെന്ന് അറിയിച്ചു. കുട്ടിയെ തട്ടിയെടുത്തശേഷം മുറിയിലെത്തി കുട്ടിയുടെ ഫോട്ടോ ഇബ്രാഹിമിന് വാട്‌സ് ആപ്പ് വഴി അയച്ചു നൽകി. കുട്ടിയെ വളർത്താൻ തന്നെയായിരുന്നു തീരുമാനമെന്ന് നീതു പറഞ്ഞതായും പൊലീസ്.

Kottayam child abduction case  Neetu only accused in child abduction case  Police Response on Kottayam child Missing case  കോട്ടയത്ത് നവജാത ശിശുവിനെ തട്ടിയെടുത്ത കേസ്  കുട്ടിയെ തട്ടിയെടുത്ത കേസ് പ്രതി നീതു  കുട്ടിയെ തട്ടിയെടുത്ത കേസില്‍ കോട്ടയം ജില്ലാ പൊലീസിന്‍റെ പ്രതികണം
കുട്ടിയെ തട്ടിയെടുത്തത് സുഹൃത്തുമായുള്ള ബന്ധം നിലനിര്‍ത്താന്‍, പ്രതി നീതുമാത്രം; പൊലീസ്

കോട്ടയം: സുഹൃത്തുമായുള്ള ബന്ധം നിലനിർത്താൻ വേണ്ടി നവജാത ശിശുവിനെ തട്ടിയെടുത്തതാണെന്ന് പ്രതി നീതു വ്യക്തമാക്കിയതായി കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ. കളമശ്ശേരി സ്വദേശിയായ ഇബ്രാഹിം ബാദുഷയിലുള്ള ബന്ധത്തിൽ ഗർഭിണിയാണെന്ന് അറിയിച്ചു. ഇതിനിടെ രണ്ട് മാസത്തിന് ശേഷം ഗർഭം അലസിയെങ്കിലും ഇക്കാര്യം ബാദുഷയെ അറിയിച്ചിരുന്നില്ല.

കുട്ടിയെ തട്ടിയെടുത്തത് സുഹൃത്തുമായുള്ള ബന്ധം നിലനിര്‍ത്താന്‍, പ്രതി നീതു മാത്രം; പൊലീസ്

ഇതിനിടെ ഇയാൾ വിവാഹിതനാകുവാൻ തീരുമാനിച്ചതോടെ ഫെബ്രുവരി മാസത്തിന് മുമ്പ് ഒരു കുഞ്ഞിനെ വേണമെന്ന ലക്ഷ്യത്തിലാണ് കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് കുട്ടിയെ തട്ടിയെടുത്തത് എന്നും അവര്‍ വ്യക്താമാക്കി. ബാദുഷയെ നീതു പരിചയപ്പെട്ടത് ടിക്ക് ടോക്ക് വഴിയെന്നും പൊലീസ് പറഞ്ഞു.

ഇയാൾക്കെതിരെ മറ്റൊരു കേസെടുക്കും. ജനുവരി നാലാം തീയതി മെഡിക്കൽ കോളജിന് സമീപമുള്ള ഹോട്ടലിൽ നീതു താമസിച്ചിരുന്നു. ഇവിടെ നിന്നും ഗൈനക്കോളജി വാർഡിൽ എത്തി കുട്ടിയെ തട്ടിയെടുക്കുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.

Also Read: കുട്ടിയെ തട്ടിക്കൊണ്ടുപോയത് ബാദുഷയെ ബ്ലാക്ക്‌മെയിൽ ചെയ്യാനെന്ന് നീതുവിന്‍റെ മൊഴി

മുറിയിലെത്തി കുട്ടിയുടെ ഫോട്ടോ ഇബ്രാഹിമിന് വാട്‌സ്‌ ആപ്പ് വഴി അയച്ചു നൽകി. കുട്ടിയെ വളർത്താൻ തന്നെയായിരുന്നു തീരുമാനമെന്നും പൊലീസ് മേധാവി പറഞ്ഞു.

Last Updated : Jan 7, 2022, 12:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.