ETV Bharat / state

നവകേരള സദസിന് കോട്ടയം ജില്ലയിൽ തുടക്കം; കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്ന് മുഖ്യമന്ത്രി

author img

By ETV Bharat Kerala Team

Published : Dec 13, 2023, 8:05 AM IST

മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്  Navakerala Sadas started in Kottayam district  Navakerala Sadas started in Kottayam  Navakerala Sadas  Navakerala Sadas in Kottayam  സംസ്ഥാന സർക്കാരിന്‍റെ നവകേരള സദസ്  നവകേരള സദസിന് കോട്ടയം ജില്ലയിൽ തുടക്കം  നവകേരള സദസ് കോട്ടയം ജില്ലയിൽ  നവകേരള സദസ് കോട്ടയം  നവകേരള സദസ്  കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ  കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ  CM Pinarayi Vijayan against central government  CM Pinarayi Vijayan  CM Pinarayi Vijayan at Navakerala sadas  CM Pinarayi Vijayan at Navakerala sadas kottayam
Navakerala Sadas kottayam

CM Pinarayi Vijayan against the central government : കേന്ദ്രം കേരളത്തിന്‍റെ വികസനത്തിന് തടസം നില്‍ക്കുന്നു. നവകേരള സദസ് ജനങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയത്ത് നവകേരള സദസിൽ

കോട്ടയം: ജില്ലയിലെ ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുന്ന സംസ്ഥാന സർക്കാരിന്‍റെ നവകേരള സദസിന് കോട്ടയം ജില്ലയിൽ ചൊവ്വാഴ്‌ച തുടക്കമായി. മുണ്ടക്കയം, പൊൻകുന്നം, പാലാ എന്നിവിടങ്ങിളിലാണ് ആദ്യ ദിനത്തിൽ നവകേരസദസ് നടന്നത്. എല്ലായിടത്തും മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്.

പൂഞ്ഞാർ നിയോജക മണ്ഡലത്തിന്‍റെ ഭാഗമായ മുണ്ടക്കയത്താണ് ജില്ലയിലെ ആദ്യ നവകേരള സദസ് നടന്നത്. കേന്ദ്ര ഗവൺമെന്‍റ് കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും
വികസനത്തിന് തടസം നില്‍ക്കുകയാണെന്നും നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവർക്ക് ഒപ്പം പ്രതിപക്ഷവും കൂട്ട് നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇത്തരം ജനദ്രോഹപരമായ കാര്യങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കാനാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടിയാണിത്. നാടിന്‍റെ വികസനം തടയരുത് എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പരിപാടിയാണിത്.

നവകേരള സദസ് ജനങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടുണ്ട്. ജനങ്ങള്‍ വലിയ തോതില്‍ ഒഴുകി വരുന്നത് ഇതിന്‍റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വേദികളിൽ വിവിധ മന്ത്രിമാരും പ്രസംഗിച്ചു.

നിവേദനങ്ങള്‍ സ്വീകരിക്കുന്നതിനായി നവകേരള സദസിന്‍റെ വേദികൾക്ക് സമീപം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. പരിപാടി ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് മുതല്‍ തന്നെ കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലഭിച്ച നിവേദനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ് വേദികളിൽ വിവിധകലാ പരിപാടികളും അരങ്ങേറി.

മുണ്ടക്കയത്ത് നടന്ന ജില്ലയിലെ ആദ്യ നവകേരള സദസിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. മുണ്ടക്കയത്തിന് പിന്നാലെയാണ് പൊൻകുന്നം, പാലാ
എന്നിവിടങ്ങളിൽ പരിപാടി സംഘടിപ്പിച്ചത്. പൊൻകുന്നത്ത്
ചീഫ് വിപ്പ് എൻ ജയരാജും പാലായിൽ തോമസ് ചാഴികാടൻ എംപിയും പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.