ETV Bharat / state

എല്‍.ഡി.എഫിലെ അസംതൃപ്‌തര്‍ ആരെന്ന് അറിയില്ല; യു.ഡി.എഫില്‍ നിന്ന് ആരെയും പറഞ്ഞ് വിട്ടിട്ടില്ല: മോന്‍സ് ജോസഫ്

author img

By

Published : Jul 25, 2022, 4:58 PM IST

കോണ്‍ഗ്രസ് പാര്‍ട്ടി ശക്തിപ്പെടുത്താനായി പാര്‍ട്ടി വിട്ട് പോയവരെ തിരിച്ച് കൊണ്ടുവരുന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് മോന്‍സ് ജോസഫ്

എല്‍ഡിഎഫിലെ അതൃപ്തര്‍ ആരെന്ന് കേരള കോണ്‍ഗ്രസിന് അറിയില്ല  ശിബിരത്തിലെ പ്രഖ്യാപനത്തിന് പ്രതികരണവുമായി മോന്‍സ് ജോസഫ്  Mons Joseph reacts to the announcement in chintan shibir  കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ്  കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം  കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ്  മോന്‍സ് ജോസഫ്  Mons Joseph  congress chintan shibir  congress  ldf  udf
എല്‍.ഡി.എഫിലെ അസംതൃപ്‌തര്‍ ആരെന്ന് അറിയില്ല; യു.ഡി.എഫില്‍ നിന്ന് ആരെയും പറഞ്ഞ് വിട്ടിട്ടില്ല: മോന്‍സ് ജോസഫ്

കോട്ടയം: യു.ഡി.എഫ് വിട്ട് പോയവരെയും എല്‍.ഡി.എഫിലെ അസംതൃപ്‌തരെയും പാര്‍ട്ടിയിലേക്ക് തിരിച്ച് കൊണ്ടു വരുന്ന കാര്യം പരിഗണിക്കുമെന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ്. എല്‍.ഡി.എഫിലെ അസംതൃപ്‌തര്‍ ആരെന്ന് കേരള കോണ്‍ഗ്രസിന് അറിയില്ലെന്നും അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ അത് കെ.പി.സി.സി വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ശക്തമാണെങ്കിലും അടിത്തറ വിപുലീകരിക്കേണ്ടതായിട്ടുണ്ട്.

യു.ഡി.എഫില്‍ നിന്ന് ആരെയും പറഞ്ഞ് വിട്ടിട്ടില്ലെന്ന് മോന്‍സ് ജോസഫ്

നിലവില്‍ ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകളൊന്നും യു.ഡി.എഫില്‍ നടന്നിട്ടില്ല. അഭിപ്രായം പറയേണ്ട ഘട്ടത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ അഭിപ്രായം പറയും. തത്‌കാലം അനാവശ്യ ചര്‍ച്ചകള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫില്‍ നിന്ന് ആരെയും പറഞ്ഞു വിട്ടിട്ടില്ലെന്നും പാര്‍ട്ടി വിട്ട് പോയവരെല്ലാം കൃത്യമായ അജന്‍ഡയുടെ അടിസ്ഥാനത്തിലാണ് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

also read: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി കോണ്‍ഗ്രസ്; കോഴിക്കോട്ടെ ചിന്തന്‍ ശിബിരം സമാപിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.