ETV Bharat / state

കേരളത്തിലെ കായിക താരങ്ങൾ അന്താരാഷ്ട്ര തലത്തിലേക്കുയരണം: മന്ത്രി വി.എൻ വാസവൻ

author img

By

Published : May 16, 2022, 8:09 AM IST

കായിക താരങ്ങൾ അന്താരാഷ്ട്രതലത്തിലേക്ക് കുതിച്ചുയരണം: മന്ത്രി വി.എൻ. വാസവൻ  minister k n vasavan in a sports program  registration minister k n vasavan attended sports program in kottaym  അയ്‌മനം ബാബു എൻഡോവ്മെന്‍റ് അവാർഡ് ജേതാവ് അനു മരിയ  aimanam babu endowment award winner anu maria  കേരളത്തിലെ കായിക താരങ്ങൾ അന്താരാഷ്ട്ര തലത്തിലേക്കുയരണം മന്ത്രി വി എൻ വാസവൻ
കേരളത്തിലെ കായിക താരങ്ങൾ അന്താരാഷ്ട്ര തലത്തിലേക്കുയരണം ; മന്ത്രി വി.എൻ വാസവൻ

കായികതാരങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളും പ്രോത്സാഹനങ്ങളുമായി സംസ്ഥാന സർക്കാരും ജില്ലാ സ്പോർട്‌സ് കൗൺസിലും ഒപ്പമുണ്ടാകുമെന്നും മന്ത്രി

കോട്ടയം: കേരളത്തിലെ കായിക താരങ്ങൾ രാജ്യത്തിനകത്ത് മാത്രം ഒതുങ്ങി നിൽക്കാതെ അന്താരാഷ്ട്രതലത്തിലേക്ക് ഉയരണമെന്ന് സഹകരണ - രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ. ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ വിജയം നേടിയ കായിക താരങ്ങൾക്ക് ജില്ല സ്പോർട്‌സ് കൗൺസിൽ നൽകുന്ന ക്യാഷ് അവാർഡ് വിതരണം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ മറ്റ് രാഷ്ട്രങ്ങളുമായി മത്സരിക്കാൻ കഴിവുള്ള പ്രതിഭകളായി മാറണം. ആവശ്യമായ സഹായങ്ങളും പ്രോത്സാഹനങ്ങളുമായി സംസ്ഥാന സർക്കാരും ജില്ല സ്പോർട്‌സ് കൗൺസിലും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അയ്‌മനം ബാബു എൻഡോവ്മെന്‍റ് അവാർഡ് ജേതാവ് അനു മരിയ അടക്കം 16 കായിക പ്രതിഭകൾക്കുള്ള ക്യാഷ് അവാർഡ് മന്ത്രി കൈമാറി. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചങ്ങിൽ ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് അംഗം കെ. ആർ. ഷാജി, സെക്രട്ടറി രഞ്ജിനി രാമകൃഷ്‌ണൻ, മാന്നാനം സെൻ്റ് എഫ്രേംസ് എച്ച് എസ് എസ് സ്പോർട്‌സ് അക്കാദമി മാനേജർ ഫാദർ ആൻ്റണി കാഞ്ഞിരത്തിങ്കൽ എന്നിവർ പങ്കെടുത്തു.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.