ETV Bharat / state

കോട്ടയത്ത് മഴ തുടരുന്നു ; പാലാ വെള്ളപ്പൊക്ക ഭീഷണിയില്‍, മുന്നറിയിപ്പ് നില കടന്ന് മീനച്ചിലാറ്റിലെ ജലനിരപ്പ്

author img

By

Published : Aug 4, 2022, 12:56 PM IST

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പാലാ നഗരം വെള്ളപ്പൊക്ക ഭീഷണിയില്‍. മീനച്ചിലാറ്റിലെ ജല നിരപ്പ് മുന്നറിയിപ്പ് നില കടന്നു. ജില്ലയിലാകെ 36 ദുരിതാശ്വാസ ക്യാമ്പുകള്‍

latest rain updates kottayam Kerala  rain update Kottayam  kerala rains  kerala rain news  kerala rain news today  Kerala Weather News Live Updates  Kerala Rains Today  കോട്ടയത്ത് മഴ  കോട്ടയം ജില്ലയിലെ മഴ റിപ്പോര്‍ട്ട്  കോട്ടയം ജില്ലയിലെ കാലാവസ്ഥ റിപ്പോര്‍ട്ട്  പാലാ വെള്ളപ്പൊക്ക ഭീഷണിയില്‍  കോട്ടയത്ത് 36 ദുരിതാശ്വാസ ക്യാമ്പുകള്‍  കേരളത്തിലെ കാലാവസ്ഥ റിപ്പോര്‍ട്ട്
കോട്ടയത്ത് മഴ തുടരുന്നു ; പാലാ വെള്ളപ്പൊക്ക ഭീഷണിയില്‍, മുന്നറിയിപ്പ് നില കടന്ന് മിനച്ചിലാറ്റിലെ ജലനിരപ്പ്

കോട്ടയം : കോട്ടയം ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പാലാ നഗരം വീണ്ടും വെള്ളപ്പൊക്ക ഭീഷണിയില്‍. മൂന്നാനി ഉൾപ്പടെയുള്ള ഭാഗങ്ങളിൽ റോഡിൽ വെള്ളം കയറിയിട്ടുണ്ട്. മഴയെ തുടര്‍ന്ന് പാലാ ടൗണിൽ റോഡിൽ ഗർത്തം രൂപപ്പെട്ടു.

ഇവിടെ ബാരിക്കേഡ് വച്ച് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടിവാരം, മലയിഞ്ചിപ്പാറ, മാവടി, തീക്കോയി, പാതാമ്പുഴ, കൈപ്പള്ളി, പെരിങ്ങുളം എന്നിവിടങ്ങളിൽ 80 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്‌തതായാണ് റിപ്പോര്‍ട്ട്. മീനച്ചിലാറ്റിലെ ജലനിരപ്പ് മുന്നറിയിപ്പ് നില കടന്നു.

കോട്ടയത്ത് മഴ തുടരുന്നു

Also Read 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ; നാളെ വരെ ശക്തമായ മഴയ്ക്ക് സാധ്യത

ജില്ലയിലാകെ നിലവില്‍ 36 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. മീനച്ചിൽ താലൂക്ക്-16, കാഞ്ഞിരപ്പള്ളി-4, കോട്ടയം-15, ചങ്ങനാശ്ശേരി-1 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 278 കുടുംബങ്ങളിലായി 864 പേർ ക്യാമ്പുകളിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.