ETV Bharat / state

കോട്ടയത്ത് മാനം തെളിഞ്ഞു: കിഴക്കൻ വെള്ളത്തിന്‍റെ വരവില്‍ ആശ്വാസം

author img

By

Published : Aug 6, 2022, 2:23 PM IST

കോട്ടയത്ത് ഓഗസറ്റ് ആറ് രാവിലെ മുതൽ മഴപെയ്യുന്നില്ല. ഈ സാഹചര്യത്തില്‍, നദികളിലെ ജലനിരപ്പ് താഴ്ന്നതാണ് ആശ്വാസത്തിന് ഇടയാക്കിയത്

കോട്ടയത്ത് മഴയ്ക്ക് ശമനം  kottayam rain latest updates  കോട്ടയത്ത് മഴയുടെ ശക്തികുറഞ്ഞു  കോട്ടയം ഇന്നത്തെ വാര്‍ത്ത  kottayam rain latest updates  കേരളത്തില്‍ മഴ  kerala rain
കോട്ടയത്ത് മഴയുടെ ശക്തികുറഞ്ഞു; കിഴക്കൻ വെള്ളത്തിന്‍റെ വരവില്‍ ആശ്വാസം

കോട്ടയം: ജില്ലയിൽ ഇന്ന് രാവിലെ മുതൽ തെളിഞ്ഞ കാലാവസ്ഥ. മഴ കുറഞ്ഞതോടെ പടിഞ്ഞാറൻ മേഖലയിലേക്കുള്ള കിഴക്കൻ വെള്ളത്തിന്‍റെ വരവ് കുറഞ്ഞു. തെളിഞ്ഞ അന്തരീക്ഷമെങ്കില്‍ വെള്ളം പൂര്‍ണമായി ഒഴിയുമെന്നാണ് പ്രതീക്ഷ.

മുണ്ടക്കയം, മണിമല എന്നിവിടങ്ങളിലെ നദികളിലെ ജലനിരപ്പ് താഴ്ന്ന് തീക്കോയി, പാലാ എന്നിവിടങ്ങളിലും വെള്ളം താഴ്ന്നു. നാഗമ്പടം, കോടിമത, കുമരകം എന്നീ മേഖലകളിൽ മാത്രമാണ് അപകടനിലയ്ക്ക് മുകളിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നിരിക്കുന്നത്. കോട്ടയം റൂട്ടിലെ ഇല്ലിക്കൽ ഭാഗത്ത് വെള്ളം കെട്ടിനില്‍ക്കുണ്ട്.

മാനം തെളിഞ്ഞതോടെ ആശ്വാസത്തിലായി കോട്ടയം ജില്ല

66 ക്യാമ്പുകൾ ആണ് ഇപ്പോൾ ജില്ലയിലുള്ളത്. 2076 പേരാണ് ക്യാമ്പില്‍. തിരുവാർപ്പ് പഞ്ചായത്തിൽ ആറ് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇവിടെ, 350 പേരെ ക്യാമ്പിലേക്ക് മാറ്റി ആർപ്പുക്കര മേഖലകളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിൽ നിലവിൽ മഴ കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസമായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.