ETV Bharat / state

ശബരിമല തീർഥാടകർക്ക് കോട്ടയത്ത് പിൽഗ്രിം സെന്‍റർ; നിർമാണച്ചെലവ് 5 കോടി

author img

By

Published : Nov 15, 2022, 2:09 PM IST

മൂന്നു നിലകളിലായി പണിതീർത്ത കെട്ടിടത്തിൽ ഒരേ സമയം 250 തീർഥാടകർക്ക് വിരിവയ്‌ക്കാനുള്ള സൗകര്യമുണ്ട്

കോട്ടയം റെയിൽവേ സ്റ്റേഷനിൽ പിൽഗ്രിം സെന്‍റർ  pilgrim centre kottayam railway station  Sabarimala  വി മുരളീധരൻ  V Muralidharan  കോട്ടയം റെയിൽവേ സ്റ്റേഷൻ  പിൽഗ്രിം സെന്‍റർ  ശബരിമല  Kottayam railway pilgrim center inauguration  pilgrim center inauguration  kottayam railway station
ശബരിമല തീർഥാടകർക്ക് കോട്ടയത്ത് പിൽഗ്രിം സെന്‍റർ; നിർമാണച്ചെലവ് 5 കോടി

കോട്ടയം: അഞ്ചു കോടി രൂപ ചെലവിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിൽ പണികഴിപ്പിച്ച ശബരിമല തീർഥാടകർക്കായുള്ള പിൽഗ്രിം സെന്‍ററിന്‍റെ ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി വി മുരളീധരൻ നിർവഹിച്ചു. മൂന്നു നിലകളിലായി പണിതീർത്ത കെട്ടിടത്തിൽ തീർഥാടകർക്ക് വിരിവയ്ക്കാനും ഭക്ഷണം കഴിക്കാനും പ്രത്യേകം സ്ഥലങ്ങളുണ്ട്.

ശബരിമല തീർഥാടകർക്ക് കോട്ടയത്ത് പിൽഗ്രിം സെന്‍റർ; നിർമാണച്ചെലവ് 5 കോടി

ഒരേ സമയം 250 തീർഥാടകർക്കാണ് വിരിവയ്‌ക്കാൻ സൗകര്യമുള്ളത്. രണ്ടു നിലകളിലായി 40 ശുചിമുറികളും പ്രവർത്തനസജ്ജമാണ്. ചടങ്ങിൽ ജോസ് കെ മാണി എംപി, തോമസ് ചാഴിക്കാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ബിജെപി ജില്ലാ പ്രസിഡന്‍റ് ലിജിൻ ലാൽ, ബി രാധാകൃഷ്‌ണ മേനോൻ, അഡ്വക്കറ്റ് നാരായണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.