ETV Bharat / state

വായ്‌പ പാസാക്കാന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു ; പി.എഫ് ഉദ്യോഗസ്ഥൻ പിടിയില്‍

author img

By

Published : Mar 10, 2022, 9:34 PM IST

കാസര്‍കോട് ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ് എജ്യുക്കേഷനിലെ ജൂനിയര്‍ സൂപ്രണ്ട് ആര്‍. വിനോയ് ചന്ദ്രനാണ് പിടിയിലായത്

Kottayam PF Officer vinoy chandran arrested  വായ്‌പ പാസാക്കാന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ട പി.എഫ് ഉദ്യേഗസ്ഥൻ പിടിയില്‍  പി.എഫ് ഉദ്യേഗസ്ഥൻ വിനോയ് ചന്ദ്രന്‍ പിടിയില്‍  Need to have sex to pass the loan PF Officer arrested  കാസര്‍ഗോഡ് ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ് എജ്യൂക്കേഷനിലെ ജൂനിയര്‍ സൂപ്രണ്ട് ആര്‍. വിനോയ് ചന്ദ്രന്‍ പിടിയില്‍  കോട്ടയം ഇന്നത്തെ വാര്‍ത്ത  kottayam todays news
വായ്‌പ പാസാക്കാന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യം; പി.എഫ് ഉദ്യേഗസ്ഥൻ പിടിയില്‍

കോട്ടയം : പി.എഫ് തുക പാസാക്കാന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥൻ അറസ്റ്റില്‍. കാസര്‍കോട് ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ് എജ്യുക്കേഷനിലെ ജൂനിയര്‍ സൂപ്രണ്ട് കണ്ണൂർ തളിക്കാവ് സ്വദേശി ആര്‍. വിനോയ് ചന്ദ്രനെയാണ് (41) വിജിലന്‍സ് പിടികൂടിയത്. എസ്‌.പി വി.ജി വിനോദ് കുമാറാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.

പി.എഫ് വായ്‌പ തടഞ്ഞത് ഒരു മാസത്തോളം

സംസ്ഥാന ഗവ.എയ്‌ഡഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ വിഭാഗം പ്രൊവിഡന്‍റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫിസർ കൂടിയാണ് വിനോയ് ചന്ദ്രന്‍. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്‌പദമായ സംഭവം. കോട്ടയം സ്വദേശിയായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിയെ അശ്ലീല താത്‌പര്യത്തോടുകൂടി ഇയാള്‍ സമീപിക്കുകയായിരുന്നു. വീട് നിര്‍മാണത്തിനായി പി.എഫില്‍ നിന്നും വായ്‌പ എടുക്കുന്നതിനായാണ് ജീവനക്കാരി അപേക്ഷ നല്‍കിയത്. ഈ അപേക്ഷ വിനോയ് ഒരു മാസത്തോളം തടഞ്ഞുവച്ചു.

വായ്‌പ പാസാക്കാന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ച പി.എഫ് ഉദ്യോഗസ്ഥൻ പിടിയില്‍

തുടര്‍ന്ന്, അപേക്ഷയില്‍ തീരുമാനം ആകാതെ വന്നതോടെ ഫോണില്‍ വിളിച്ച യുവതിയോട് വാട്‌സ് ആപ്പ് കോളില്‍ വിളിക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. വാട്‌സ് ആപ്പ് കോളില്‍ വിളിച്ചതോടെ ‘ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന്’ ഇയാള്‍ പറഞ്ഞു. കാര്യം മനസിലായില്ല എന്ന് പറഞ്ഞ ജീവനക്കാരിയോട് വീഡിയോ കോളില്‍ വരാനായിരുന്നു നിര്‍ദേശം. ഇതിന് തയ്യാറാകാതെ വന്നതോടെ താന്‍ അടുത്ത ദിവസം കോട്ടയത്ത് വരുന്നുണ്ടെന്നും ഈ സമയം, കോട്ടയം നാഗമ്പടത്തെ ഐശ്വര്യ അപ്പാര്‍ട്‌മെന്‍റില്‍ മുറി എടുക്കാമെന്നും ഇവിടേക്ക് വരണമെന്നും നിര്‍ദേശിച്ചു.

വാട്‌സ് ആപ്പ് സന്ദേശം വിജിലന്‍സിന് ലഭിച്ചു

ഇതോടെ യുവതി വിജിലന്‍സ് എസ്‌.പി വി.ജി വിനോദ് കുമാറിനെ സമീപിക്കുകയായിരുന്നു. മുറിയിലേക്കെത്തുമ്പോള്‍ 44 സൈസുള്ള ഷര്‍ട്ട് വാങ്ങിക്കൊണ്ടുവരണമെന്നും പ്രതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് യുവതി വാങ്ങിയ ഷര്‍ട്ടില്‍ ബ്ലു ഫിനോഫ്‌തലിന്‍ പൗഡറിട്ടാണ് വിജിലന്‍സ് സംഘം കൊടുത്തുവിട്ടത്.

ഹോട്ടല്‍ മുറിയില്‍ എത്തിയ ശേഷം യുവതി ഉള്ളിലേക്ക് കയറിയതിന് പിന്നാലെ വിജിലന്‍സ് സംഘം പ്രവേശിച്ചു. പിന്നാലെ, ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. യുവതിക്ക് പ്രതി അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളടക്കം വിജിലന്‍സിന് ലഭിച്ചു. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു.

ALSO READ: ബിജെപിയുടേത് അത്യുജ്വല വിജയം, യുപി മോഡൽ കേരളത്തിന് അഭികാമ്യം : കെ സുരേന്ദ്രൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.