ETV Bharat / state

ആഫ്രിക്കന്‍ പന്നിപ്പനി; കോട്ടയത്ത് അതീവജാഗ്രത; മാംസ വില്‍പ്പന നിര്‍ത്തി വച്ചു

author img

By

Published : Oct 28, 2022, 9:07 PM IST

Updated : Oct 28, 2022, 10:42 PM IST

ജില്ലയിൽ രണ്ടിടങ്ങളിൽ നിന്ന് സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്  Kottayam on high alert due to swine flu  പന്നിപ്പനി  പന്നിമാംസ വില്‍പന  പന്നിമാംസ വില്‍പന നിരോധിച്ചു  കോട്ടയം വാര്‍ത്തകള്‍  കോട്ടയം ജില്ല വാര്‍ത്തകള്‍  കോട്ടയം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
ആഫ്രിക്കന്‍ പന്നിപ്പനി; കോട്ടയത്ത് അതീവജാഗ്രത; മാംസ വില്‍പ്പന നിര്‍ത്തി വച്ചു

രോഗ ബാധിത പ്രദേശങ്ങളിലെ പന്നിമാംസ വില്‍പന നിരോധിച്ചു. മാംസ കടകളുടെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു.

കോട്ടയം: സംസ്ഥാനത്ത് പന്നിപ്പനി പടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ മുന്‍കരുതല്‍ ശക്തമാക്കി. പാല മീനച്ചില്‍ പഞ്ചായത്തില്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലയില്‍ മുന്‍കരുതല്‍ ശക്തമാക്കിയത്. പാല, മീനച്ചില്‍ എന്നീ പ്രദേശങ്ങളെ നിരീക്ഷണ മേഖലയാക്കി പ്രഖ്യാപിച്ചു.

ആഫ്രിക്കന്‍ പന്നിപ്പനി; കോട്ടയത്ത് അതീവജാഗ്രത; മാംസ വില്‍പ്പന നിര്‍ത്തി വച്ചു

രണ്ടിടങ്ങളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ ലാബിലേക്കാണ് പരിശോധനയ്ക്ക് അയച്ചത്. സാമ്പിളിന്‍റെ പരിശോധന ഫലം ലഭിച്ചാല്‍ മാത്രമെ പന്നിപ്പനി പകര്‍ന്നിട്ടുണ്ടോയെന്ന് അറിയാനാകൂ.

പന്നിപ്പനി സ്ഥിരീകരിച്ച ഫാമിൽ നിന്ന് രണ്ട് മാസത്തിനുള്ളിൽ മറ്റ് ഫാമുകളിലേക്ക് പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഫാമിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനം ശക്തമാക്കി. പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളില്‍ നിന്ന് പന്നി മാംസം വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കി.

പന്നിമാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും നിര്‍ത്തി വച്ചു. ഈരാറ്റുപേട്ട, പാല നഗരസഭകളും കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, തിടനാട്, പൂഞ്ഞാർ, മൂന്നിലവ്, കരൂർ, കിടങ്ങൂർ, കാഞ്ഞിരപ്പള്ളി, അകലക്കുന്നം, പള്ളിക്കത്തോട് എന്നീ ഗ്രാമപഞ്ചായത്തുകളെയും നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Last Updated :Oct 28, 2022, 10:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.