ETV Bharat / state

കോട്ടയത്ത് തദ്ദേശ സ്ഥാപനങ്ങളിലെ അധികാര കൈമാറ്റത്തില്‍ എല്‍ഡിഎഫില്‍ തര്‍ക്കം ; കേരള കോണ്‍ഗ്രസ് മുന്‍ധാരണ പാലിക്കുന്നില്ലെന്ന് സിപിഐ

author img

By

Published : Jan 9, 2023, 1:42 PM IST

കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാര കൈമാറ്റം സംബന്ധിച്ച് നേരത്തേയുണ്ടാക്കിയ ധാരണ കേരള കോണ്‍ഗ്രസ് പാലിക്കുന്നില്ലെന്ന് സിപിഐ

cpi agaisnt kerala congress m  cpi  kerala congress m  kottayam  സിപിഐ  കേരള കോണ്‍ഗ്രസ് എം  സിപിഐ കേരള കോണ്‍ഗ്രസ് എം  കോട്ടയം
CPI KERALA CONGRESS (M)

കേരള കോണ്‍ഗ്രസ് എമ്മിനെതിരെ സിപിഐ

കോട്ടയം : സിപിഐ-കേരള കോണ്‍ഗ്രസ് എം പോരിന് കോട്ടയം ജില്ലയില്‍ വീണ്ടും കളമൊരുങ്ങുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാര കൈമാറ്റം സംബന്ധിച്ചാണ് പുതിയ തര്‍ക്കം. ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസ് എത്തിയത് മുതല്‍ ഇരുപാര്‍ട്ടികളും തമ്മില്‍ അസ്വാരസ്യങ്ങള്‍ പ്രകടമായിരുന്നു.

ജില്ലയില്‍ രണ്ട് വര്‍ഷം കഴിയുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആരൊക്കെ രാജി വയ്‌ക്കണമെന്ന് നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്കിലും പാറത്തോട് പഞ്ചായത്തിലും കേരള കോണ്‍ഗ്രസ് എം പ്രതിനിധികള്‍ പ്രസിഡന്‍റ് സ്ഥാനം രാജിവച്ചില്ല. സിപിഐ മുന്‍ധാരണ പ്രകാരം രാജിവച്ചിരുന്നുവെന്ന് സിപിഐ ജില്ല സെക്രട്ടറി അഡ്വക്കേറ്റ് വിബി ബിനു അഭിപ്രായപ്പെട്ടു.

അഞ്ചാം തീയതി നടന്ന യോഗത്തിലെത്തി രാജിവയ്‌ക്കുമെന്ന് അറിയിച്ചിരുന്നു. പക്ഷേ കേരള കോണ്‍ഗ്രസിന്‍റെ പഞ്ചായത്ത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും രാജിവയ്‌ക്കാന്‍ തയ്യാറായില്ല. മാധ്യമങ്ങളില്‍ തങ്ങള്‍ കേഡര്‍ പാര്‍ട്ടിയാണെന്ന് പ്രസംഗിക്കുകയും കാര്യത്തിലേക്ക് വരുമ്പോള്‍ അങ്ങനെയല്ല എന്ന് തെളിയിക്കുകയുമാണ് കേരള കോണ്‍ഗ്രസ് എം ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

രാജിക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും പാര്‍ട്ടി തയ്യാറല്ല. സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വിട്ടുവീഴ്ച വേണ്ടെന്നാണ് നേതൃത്വത്തില്‍ നിന്ന് ലഭിച്ചിരിക്കുന്ന നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.