ETV Bharat / state

'അങ്ങനെ പറഞ്ഞതില്‍ പ്രതിഷേധം'; വി.ഡി സതീശനെതിരെ ചങ്ങനാശ്ശേരിയിലും ഐ.എൻ.ടി.യു.സി പ്രതിഷേധം

author img

By

Published : Apr 1, 2022, 3:39 PM IST

Updated : Apr 1, 2022, 4:10 PM IST

അതേസമയം, പ്രകടനത്തെ തള്ളി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ രം​ഗത്തെത്തി. ഐ.എന്‍.ടി.യു.സി വര്‍ക്കിംഗ് കമ്മിറ്റി അംഗം പി.പി തോമസിന്‍റെ നേതൃത്വത്തിലാണ് ചങ്ങനാശ്ശേരി ന​ഗരത്തിൽ തൊഴിലാളികൾ പ്രകടനം നടത്തിയത്.

INTUC protests against VD Satheesan  protests against VD Satheesan in Changanassery  INTUC Not the part of congress  വി.ഡി സതീശനെതിരെ ചങ്ങനാശ്ശേരിയില്‍ പ്രതിഷേധം  ഐ.എൻ.ടി.യു.സി പ്രതിഷേധം  പ്രതിപക്ഷനേതാവ് വിഡി സതീശന്‍
പാളയത്തില്‍ പട; വി.ഡി സതീശനെതിരെ ചങ്ങനാശ്ശേരിയിലും ഐ.എൻ.ടി.യു.സി പ്രതിഷേധം

കോട്ടയം: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ ഐ.എൻ.ടി.യു.സി പ്രതിഷേധം. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയല്ലെന്ന സതീശന്‍റെ പരാമര്‍ശത്തിനെതിരെയാണ് കോട്ടയം ചങ്ങനാശ്ശേരിയിൽ തൊഴിലാളികൾ തെരുവിലിറങ്ങിയത്. സതീശൻ പരാമർശം പിൻവലിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

'അങ്ങനെ പറഞ്ഞതില്‍ പ്രതിഷേധം'; വി.ഡി സതീശനെതിരെ ചങ്ങനാശ്ശേരിയിലും ഐ.എൻ.ടി.യു.സി പ്രതിഷേധം

അതേസമയം, പ്രകടനത്തെ തള്ളി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ രം​ഗത്തെത്തി. ഐ.എന്‍.ടി.യു.സി വര്‍ക്കിംഗ് കമ്മിറ്റി അംഗം പി.പി തോമസിന്റെ നേതൃത്വത്തിലാണ് ചങ്ങനാശ്ശേരി ന​ഗരത്തിൽ തൊഴിലാളികൾ പ്രകടനം നടത്തിയത്.' ഇക്കാലമത്രയും ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിനൊപ്പമാണ്. സതീശന്‍ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ല'. പരാമർശം പിൻവലിച്ചു സതീശൻ മാപ്പുപറയണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.

ഐ.എന്‍.ടി.യു.സിയ്ക്ക് വലിയ സ്വാധീനമുള്ള മേഖലയാണ് ചങ്ങനാശ്ശേരി. സിൽവർ ലൈൻ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് വി.ഡി സതീശൻ അടക്കമുള്ള കോൺ‍​ഗ്രസ് നേതാക്കൾ ഇന്ന് കോട്ടയത്ത് ഉള്ളപ്പോഴാണ് ഐ.എന്‍.ടി.യു.സിയുടെ പ്രകടനം.

Also Read: എല്ലാം വില കൂടി: പാചക വാതകം, സിഎന്‍ജി, പി.എന്‍.ജി നിരക്കുകളില്‍ വൻ കുതിപ്പ്

Last Updated :Apr 1, 2022, 4:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.