ETV Bharat / state

കനത്ത മഴയിൽ മുങ്ങി കോട്ടയം മെഡിക്കൽ കോളജ്; ഓട വൃത്തിയാക്കിയപ്പോൾ വെള്ളം ഒഴുകിപ്പോയി

author img

By

Published : Nov 4, 2022, 6:23 PM IST

കോട്ടയം മെഡിക്കൽ കോളജ് ഒപി വിഭാഗത്തിൽ മുട്ടോളം വെള്ളം കയറിയിരുന്നു. മാലിന്യം നിറഞ്ഞ ഓടയിലൂടെ വെള്ളം പോകാത്തതായിരുന്നു മെഡിക്കൽ കോളജിൽ വെള്ളം കയറാൻ കാരണം. തൊഴിലാളികൾ എത്തി ഓട വൃത്തിയാക്കിയതോടെ വെള്ളം ഒഴുകിപ്പോകുകയായിരുന്നു.

കനത്ത മഴയിൽ മുങ്ങി കോട്ടയം മെഡിക്കൽ കോളേജ്  heavy rain in kottayam  kottayam medical college flooded  kottayam medical college heavy rain  kottayam medical college op  kottayam medical college op in rain water  കനത്ത മഴയിൽ മുങ്ങി കോട്ടയം മെഡിക്കൽ കോളജ്  കോട്ടയം മെഡിക്കൽ കോളജ്  കോട്ടയം മെഡിക്കൽ കോളജിൽ വെള്ളം കയറി  കോട്ടയം മെഡിക്കൽ കോളജ് ഒപി വിഭാഗം  കനത്ത മഴ  കോട്ടയം മഴ
കനത്ത മഴയിൽ കോട്ടയം മെഡിക്കൽ കോളജിൽ വെള്ളം കയറി

കോട്ടയം: ഉച്ച മുതൽ ആരംഭിച്ച കനത്ത മഴയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ ഒപി വിഭാഗത്തിൽ കയറിയ വെള്ളം ഇറങ്ങി. കനത്ത മഴ പെയ്യുകയും ജലം ഒഴുകിപ്പോകാനുള്ള ഓട മാലിന്യം നിറഞ്ഞ് അടയുകയും ചെയ്‌തതോടെയാണ് മെഡിക്കൽ കോളജിലെ ഒപിയിൽ വെള്ളം കയറിയത്. തുടർന്ന് തൊഴിലാളികൾ എത്തി ഓട വൃത്തിയാക്കിയതോടെ കയറിയ വെള്ളം ഒഴുകിപ്പോകുകയായിരുന്നു.

കനത്ത മഴയിൽ കോട്ടയം മെഡിക്കൽ കോളജിൽ വെള്ളം കയറി

ഒപിയിൽ വെള്ളം നിറഞ്ഞതോടെ രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും വലഞ്ഞിരുന്നു. തുടർന്ന് തൊഴിലാളികൾ എത്തി ഓടയിലെ മാലിന്യം നീക്കം ചെയ്‌തതോടെ വെള്ളം ഇറങ്ങുകയായിരുന്നു. സമീപകാലത്ത് മെഡിക്കൽ കോളജിലേക്ക് റോഡ് നിർമിച്ചതിലെ അശാസ്‌ത്രീയതയാണ് വെള്ളം കെട്ടിക്കിടക്കാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. തുലാവർഷം എത്തിയിട്ടും ഓട വൃത്തിയാക്കുന്നതിലുണ്ടായ അലംഭാവവും മെഡിക്കൽ കോളജ് മഴയിൽ മുങ്ങുന്നതിന് കാരണമായെന്നും നാട്ടുകാർ ആരോപിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.