ETV Bharat / state

പാമ്പാടിയിൽ കുറുക്കന്‍റെ ആക്രമണം ; മൂന്ന് പേർക്ക് പരിക്ക്

author img

By

Published : Sep 30, 2021, 2:55 PM IST

പ്രദേശത്തെ കാടുപിടിച്ച പറമ്പുകള്‍ കുറുക്കൻമാരുടെ കേന്ദ്രമാണെന്ന് നാട്ടുകാര്‍ പറയുന്നു

പാമ്പാടിയിൽ കുറുക്കന്‍റെ ആക്രമണം  കുറുക്കന്‍റെ ആക്രമണം  Fox Attack at Kottayam  Fox Attack at pampady
പാമ്പാടിയിൽ കുറുക്കന്‍റെ ആക്രമണം

തിരുവനന്തപുരം : കോട്ടയത്ത് സൗത്ത് പാമ്പാടിയിൽ കുറുക്കന്റെ ആക്രമണത്തില്‍ മൂന്ന് പേർക്ക് പരിക്ക്. സൗത്ത് പാമ്പാടി സ്വദേശി ബിൻസി. (50) അയൽവാസി മന്നേടത്ത് തോമസ് ഫിലിപ്പ് (51) എന്നിവർക്കാണ് കടിയേറ്റത്.

കോഴികളുടെ ബഹളം കേട്ട് മുറ്റത്തിറങ്ങിയ ബിൻസിയെ കുറുക്കൻ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടി വന്ന ബിൻസിയുടെ അയൽവാസി തോമസിന്റെ കാലിലും കുറുക്കൻ കടിച്ചു. ഇരുവർക്കും ആഴത്തില്‍ മുറിവേറ്റു. ഇവരെ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

ALSO READ അവിശ്വസനീയം ഈ രക്ഷപ്പെടല്‍, പുലിയെ വാക്കിങ് സ്റ്റിക്ക് കൊണ്ട് തുരത്തി സ്ത്രീ

തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് ഇരുവർക്കും പേവിഷ പ്രതിരോധ സിറം നൽകി. സൗത്ത് പാമ്പാടി കല്ലേപ്പുറം , മുളെയക്കുന്ന് , കൈതമറ്റം , നെടുങ്ങേറ്റുമല എന്നിവിടങ്ങളിൽ കാട്ടുപന്നി , കുറുക്കൻ എന്നിവയുടെ ആക്രമണം പതിവാണ്.

പ്രദേശത്തെ കാടുപിടിച്ച പറമ്പുകള്‍ കുറുക്കൻമാരുടെ കേന്ദ്രമാണെന്നാണ് നാട്ടുകാരുടെ ആരോപണം. പല തവണ പഞ്ചായത്തിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലന്നും നാട്ടുകാർ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.