ETV Bharat / state

VIDEO | പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റു, വിടാതെ വനപാലകന്‍

ബുധനാഴ്‌ച രാത്രിയാണ് വനപാലകന് പെരുമ്പാമ്പിന്‍റെ കടിയേറ്റത്

പെരുമ്പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വനപാലകന് കടിയേറ്റു  Forest department employe bitten by python  വനപാലകന് കടിയേറ്റു  Forest department employe bitten by python  Forest department employe  python  കോട്ടയം വാര്‍ത്തകള്‍  കോട്ടയം ജില്ല വാര്‍ത്തകള്‍  കോട്ടയം പുതിയ വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  news updates in kerala  latest news updates in kerala  live news in kerala
പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ വനപാലകന് കടിയേറ്റു
author img

By

Published : Oct 21, 2022, 7:31 AM IST

കോട്ടയം : എരുമേലിയിൽ വീട്ടുമുറ്റത്തെത്തിയ പെരുമ്പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വനപാലകന് കടിയേറ്റു. ബുധനാഴ്‌ച (ഒക്‌ടോബര്‍ 19) രാത്രി ഏഴുമണിയോടെയാണ് സംഭവം. പ്ലാച്ചേരി നിന്നെത്തിയ വനം വകുപ്പ് ജീവനക്കാരനാണ് കടിയേറ്റത്.

കെഎസ്‌ഇബി സബ് എഞ്ചിനീയറായ കിഴക്കേതില്‍ ഹഫീസിന്‍റെ വീട്ടുമുറ്റത്താണ് പെരുമ്പാമ്പെത്തിയത്. റോഡിലൂടെ പോയ ബൈക്ക് യാത്രികരാണ് പെരുമ്പാമ്പ് വീട്ടുമുറ്റത്തേക്ക് കയറുന്നത് കണ്ടത്. ഇവര്‍ കുടുംബത്തെ വിവരമറിയിച്ചു.

വീട്ടുമുറ്റത്തെത്തിയ പെരുമ്പാമ്പിനെ വനപാലകര്‍ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങള്‍

തുടര്‍ന്ന് വീട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. സ്ഥലത്തെത്തിയ സംഘം പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥന് കടിയേല്‍ക്കുകയായിരുന്നു. എന്നിട്ടും സാഹസികമായി തന്നെ ഈ ഉദ്യോഗസ്ഥന്‍ പാമ്പിനെ പിടികൂടി വരുതിയിലാക്കി.

തുടര്‍ന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.