ETV Bharat / state

വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ച സംഭവം ; അഞ്ച് പേർ അറസ്റ്റിൽ

author img

By

Published : Aug 15, 2021, 10:28 PM IST

സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായി മണിക്കൂറുകൾക്കുള്ളിലാണ് നടപടി

pinarayi vijayan  chief minister  sex worker  five arrested  spreading mobile number  വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ച സംഭവം  അഞ്ച് പേർ അറസ്റ്റിൽ  മുഖ്യമന്ത്രി
വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ

കോട്ടയം : ലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ ചങ്ങനാശ്ശേരി സ്വദേശിയായ തയ്യൽജോലിക്കാരിയുടെ നമ്പർ പ്രചരിപ്പിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ.

ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി വിപിൻ, കോട്ടയം സ്വദേശികളായ നിശാന്ത്, അനുക്കുട്ടൻ എന്നിവരാണ് പിടിയിലായത്.

മൊബൈൽ നമ്പർ പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്ന് സമൂഹ മാധ്യമത്തിലൂടെ ദുരവസ്ഥ വെളിപ്പെടുത്തിയ യുവതിയുടെ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായി മണിക്കൂറുകൾക്കുള്ളിലാണ് നടപടി.

വീട്ടമ്മയുടെ ഫോൺ നമ്പർ മോശമായ രീതിയിൽ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Also Read: വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി

ദിവസവും ഇരുന്നൂറിലധികം കോളുകളാണ് ഇവർക്ക് വന്നുകൊണ്ടിരുന്നത്. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു. കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകുമെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.