ETV Bharat / state

പിണറായി സർക്കാരിനെതിരെ കോട്ടയത്ത് കോണ്‍ഗ്രസിന്‍റെ പൗരവിചാരണ

author img

By

Published : Nov 3, 2022, 4:20 PM IST

വിലക്കയറ്റത്തിനും ഭരണത്തകർച്ചയ്ക്കും അഴിമതിയ്ക്കുമെതിരെയാണ് കോണ്‍ഗ്രസ് മാർച്ച്. കലക്‌ടറേറ്റിന് മുന്നില്‍ കോൺഗ്രസ് രാഷ്ട്രീയ സമിതി അംഗം എം ലിജു മാർച്ച് ഉദ്ഘാടനം ചെയ്‌തു.

പ്രതിഷേധ പരിപാടി  പ്രതിഷേധ പരിപാടി കോൺഗ്രസ്  കോൺഗ്രസ് പ്രതിഷേധ പരിപാടി  കോൺഗ്രസ് പൗരവിചാരണ മാർച്ച്  congress protest against government in kottayam  congress protest  congress protest against government  kottayam congress protest  kottayam collectortate march  congress march against government  പൗരവിചാരണ മാർച്ച് കോട്ടയം  കോൺഗ്രസ് പൗരവിചാരണ മാർച്ച് കോട്ടയം  കോൺഗ്രസ് രാഷ്ട്രീയ സമിതി അംഗം എം ലിജു  കോട്ടയം ഗാന്ധി സ്ക്വയറിൽ മാർച്ച്  കോട്ടയം കലക്‌ടറേറ്റിൽ മാർച്ച്  കോട്ടയം കലക്‌ടറേറ്റിൽ കോൺഗ്രസ് മാർച്ച്  ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്
കോൺഗ്രസ് പൗരവിചാരണ മാർച്ച്: കോട്ടയത്ത് ഉദ്ഘാടനം നിർവ്വഹിച്ച് രാഷ്ട്രീയ സമിതി അംഗം എം ലിജു

കോട്ടയം: കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടക്കുന്ന പൗരവിചാരണ മാർച്ച് കോട്ടയം ജില്ലയിൽ കോൺഗ്രസ് രാഷ്ട്രീയ സമിതി അംഗം എം ലിജു ഉദ്ഘാടനം ചെയ്‌തു. വിലക്കയറ്റത്തിനും ഭരണത്തകർച്ചയ്ക്കും അഴിമതിയ്ക്കുമെതിരെയാണ് മാർച്ച്. കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.

കോണ്‍ഗ്രസിന്‍റെ പൗരവിചാരണ മാർച്ച്

കലക്‌ടറേറ്റ് പടിക്കലായിരുന്നു പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം നടന്നത്. വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ യാതൊരു ഇടപെടലും നടത്തുന്നില്ലെന്ന് എം ലിജു ആരോപിച്ചു. ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗങ്ങളായ പിആർ സോന, കുഞ്ഞ് ഇല്ലംപള്ളി, ജോസി സെബാസ്റ്റ്യൻ, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ പൗരവിചാരണ മാർച്ചിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.