ETV Bharat / state

ചങ്ങനാശ്ശേരി കൊലപാതകം: മുത്തുകുമാറിനെ സഹായിച്ച മൂന്നുപേർ പിടിയിൽ

author img

By

Published : Oct 6, 2022, 1:59 PM IST

ചങ്ങനാശേരി  ദൃശ്യം മോഡല്‍ കൊലപാതകം  രണ്ടുപേർ കൂടി പിടിയിൽ  Changanassery  drishyam model murder case  two accused arrested  കോയമ്പത്തൂർ  കോട്ടയം  kottayam  ചങ്ങനാശ്ശരി  ബിപിൻ  ബിനോയ്
ചങ്ങനാശ്ശേരി ദൃശ്യം മോഡല്‍ കൊലപാതകം: മൂന്നുപേർ കൂടി പിടിയിൽ

ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിന്‍റെ തറയ്ക്കടിയില്‍ കുഴിച്ചിട്ട കേസിലെ കൂട്ടുപ്രതികളായ ബിപിൻ, ബിനോയ്, വരുൺ കുമാർ എന്നിവരാണ് അറസ്‌റ്റിലായത്

കോട്ടയം: ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികൾ കൂടി അറസ്‌റ്റിൽ. മാങ്ങാനം സ്വദേശികളായ ബിപിൻ, ബിനോയ്, വരുൺ കുമാർ എന്നിവരാണ് അറസ്‌റ്റിലായത്. ബിപിനെയും ബിനോയിയെയും കോയമ്പത്തൂരിൽ നിന്നും വരുൺ കുമാറിനെ മാങ്ങാനത്തെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്.

ചങ്ങനാശ്ശേരി ദൃശ്യം മോഡല്‍ കൊലപാതകം: മുത്തുകുമാറിനെ സഹായിച്ച മൂന്നുപേർ പിടിയിൽ

പ്രതികളെ ചങ്ങനാശ്ശേരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കേസിലെ പ്രധാന പ്രതിയായ മുത്തുകുമാറിനെ പൊലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. കൊലപാതകത്തിന്‌ ഇയാളെ സഹായിച്ച കൂട്ടുപ്രതികളാണ് പിടിയിലായ ബിപിനും ബിനോയിയും. കൊല്ലപ്പെട്ട ബിന്ദുകുമാറും. നാലാം പ്രതി വരുൺ കുമാറിന് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യം ചോദ്യം ചെയ്യലിന് ശേഷം മാത്രമേ അറിയാൻ കഴിയൂവെന്ന് എസ്‌പി കെ കാർത്തിക് പറഞ്ഞു.

ഇവർക്കായി പൊലീസ് ഊർജിത അന്വേഷണമാണ് നടത്തിയത്. പൊലീസ്‌ സംഘങ്ങളായി തിരിഞ്ഞ് തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്‌തിരുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശികളായ ബിനോയ്, ബിപിൻ എന്നിവരുമായി ചേർന്ന് ഗൂഢാലോചന നടത്തിയാണ് മുത്തുകുമാർ കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

പ്രതികളെ ഒന്നിച്ച് ചോദ്യം ചെയ്യും: തന്‍റെ ഭാര്യയ്ക്ക് ബിന്ദുമോനുമായി അടുപ്പമുണ്ടെന്ന മുത്തുകുമാറിന്‍റെ സംശയമാണ് ആസൂത്രിത കൊലപാതകത്തിലേക്ക് നയിച്ചതെന്നും മുത്തുകുമാറിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിരിക്കുന്നു. കൊലപാതക ശേഷം ബിപിനും ബിനോയിയും കോയമ്പത്തൂരിലേക്ക് കടന്നെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.

അവിടെ നിന്ന് ഇരുവരും ബെംഗളൂരിലേക്ക് കടന്നെന്ന സൂചനകൾ ലഭിച്ചതോടെയാണ് അന്വേഷണം ഇവിടേയ്ക്കും വ്യാപിപ്പിച്ചത്. ഇവരെ അറസ്‌റ്റ് ചെയ്‌ത ശേഷം റിമാന്‍ഡില്‍ കഴിയുന്ന മുത്തുകുമാറിനെ വീണ്ടും കസ്‌റ്റഡിയില്‍ വാങ്ങി ഒന്നിച്ച് ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം.

2022 സെപ്റ്റംബര്‍ 26 മുതല്‍ കാണാതായ ആലപ്പുഴ ആര്യാട് സ്വദേശി ബിന്ദുമോനെ ചങ്ങനാശ്ശേരി പൂവത്തെ വാടക വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി മർദിച്ച് കൊന്ന ശേഷം വീട്ടിനുള്ളിൽ കുഴിച്ചിടുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായ മുന്‍ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് മുത്തുകുമാര്‍ പൊലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. വാരിയെല്ല് തകരും വിധമുണ്ടായ ക്രൂര മർദനമാണ് ബിന്ദുമോന്‍റെ മരണകാരണമെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടില്‍ തെളിഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.