ETV Bharat / state

പക്ഷിപ്പനി; തലയാഴത്ത് 4500 താറാവുകളെ ദയാവധം ചെയ്‌തു

author img

By

Published : Dec 14, 2022, 5:58 PM IST

കൊച്ചുഞാറ്റുവീട്ടില്‍ തമ്പി, പെരുമാശ്ശേരിയില്‍ സതീശന്‍ എന്നിവരുടെ വളര്‍ത്തുതാറാവുകളെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ദയാവധം ചെയ്‌തത്.

കോട്ടയം  kottayam latest news  പക്ഷിപ്പനി  kottayam local news  thalayazham  bird flu  Ducks were culled at thalayazham  4500 Ducks were culled at thalayazham  culling of ducks thalayazham kottaym  bird flu kottayam
തലയാഴത്ത് താറാവുകളെ കൊന്നു

തലയാഴത്ത് താറാവുകളെ ദയാവധം ചെയ്‌തു

കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് വൈക്കം തലയാഴത്ത് 4500 ഓളം താറാവുകളെ ദയാവധം ചെയ്‌തു. തലയാഴം കൊച്ചുഞാറ്റുവീട്ടില്‍ തമ്പി(മോഹനന്‍), തലയാഴം പെരുമാശ്ശേരിയില്‍ സതീശന്‍ എന്നിവരുടെ ഫാമിലെ താറാവുകളെയാണ് കൊന്നത്. മൃഗസംരക്ഷണവകുപ്പിന്‍റെയും തലയാഴം പഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ പ്രത്യേക സംഘമാണ് ദയാവധം ചെയ്‌തത്.

പാടത്തും തോട്ടിലുമായുണ്ടായിരുന്ന താറാവുകളെ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് എത്തിച്ചാണ് ദയാവധം നടത്തിയത്. ചാക്കില്‍ ക്ലോറോഫോം നിറച്ച് താറാവുകളെ അതിനുള്ളിലാക്കി കൊന്ന ശേഷം കുഴിയില്‍ ഇട്ട് മണ്ണിട്ട് മൂടി. തുടര്‍ന്ന് പരിസരങ്ങളില്‍ അണുനശീകരണവും നടത്തി. ചൊവ്വാഴ്‌ചയാണ് (13.12.2022) തലയാഴം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ പുന്നപ്പൊഴി ഭാഗത്ത് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്.

ഇവിടെയുള്ള സ്വകാര്യ വ്യക്തിയുടെ ബ്രോയ്‌ലര്‍ കോഴി ഫാമിലെ 500 കോഴികള്‍ ചത്തൊടുങ്ങിയതിനെ തുടര്‍ന്നാണ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യരിറ്റി ആനിമല്‍ ഡീസിസസ് ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.