ETV Bharat / state

പി.വി സിന്ധുവിന് ആദരമർപ്പിച്ച് ദീർഘദൂര ഓട്ടക്കാരൻ ബാഹുലേയൻ

author img

By

Published : Aug 6, 2021, 4:35 PM IST

Updated : Aug 6, 2021, 4:52 PM IST

കൊല്ലം നഗരത്തിൽ ദേശിയ പതാകയുമായി ഏഴ് കിലോമീറ്റർ ഓടിയാണ് പി.വി സിന്ധുവിന്‍റെ വിജയത്തിൽ ബാഹുലേയൻ സന്തോഷം പങ്കുവെച്ചത്.

ദീർഘദൂര ഓട്ടക്കാരൻ ബാഹുലേയൻ  പി.വി സിന്ധുവിന് ആദരം  പി.വി സിന്ധുവിന് ആദരമർപ്പിച്ച് ബാഹുലേയൻ  പി.വി സിന്ധുവിന് ആദര വാർത്ത  Tribute to P.V Sindhu  Tribute to P.V Sindhu news  long distance runner news  long distance runner Bahuleyan news  Tribute to P.V Sindhu news
പി.വി സിന്ധുവിന് ആദരമർപ്പിച്ച് ദീർഘദൂര ഓട്ടക്കാരൻ ബാഹുലേയൻ

കൊല്ലം: പി.വി സിന്ധുവിന് ആദരം അർപ്പിച്ച് ദീർഘദൂര ഓട്ടക്കാരൻ ബാഹുലേയൻ. പാറശാല മുതൽ കാസർകോട് വരെ 660 കിലോമീറ്റർ ദൂരം ഒമ്പത് ദിവസം കൊണ്ട് ഓടി ലിംക ബുക്ക് ഓഫ് റിക്കോഡ്‌സിൽ ഇടം നേടിയ ബാഹുലേയനാണ് ദേശീയ പതാകയുമായി ഓടി സിന്ധുവിന്‍റെ വിജയത്തിൽ ആഹ്ളാദം പങ്കുവച്ചത്.

കൊല്ലം സ്പോർട്സ് കൗൺസിൽ ഓഫിസിലെ ജീവനക്കാരനായ ബാഹുലേയൻ ഏഴ്‌ കിലോമീറ്ററാണ് നഗരത്തിലൂടെ ഓടിയത്. ധനുവച്ചപുരം സ്വദേശിയായ ബാഹുലേയൻ അമച്വർ അത്‌ലറ്റിക്‌സ് മീറ്റിൽ 1500 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനവും 5000 മീറ്ററിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. ചൈനയുടെ ലോക ഒമ്പതാം നമ്പര്‍ താരം ഹെ ബിങ് ജിയാവോക്കെതിരെ തുടർച്ചയായ സെറ്റുകൾ സ്വന്തമാക്കിക്കൊണ്ടാണ് പി.വി സിന്ധു ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയത്.

പി.വി സിന്ധുവിന് ആദരമർപ്പിച്ച് ദീർഘദൂര ഓട്ടക്കാരൻ ബാഹുലേയൻ

ALSO READ: അഭിമാന സിന്ധു; ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണിൽ വെങ്കലം

Last Updated :Aug 6, 2021, 4:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.