ETV Bharat / state

യുവതിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

author img

By

Published : Aug 6, 2021, 4:38 PM IST

കരവാളൂർ കെഎസ്‌ഇബി സെക്ഷനിലെ താൽക്കാലിക ജീവനക്കാരനെതിരെ കൊട്ടാരക്കര സ്വദേശിയാണ് പരാതി നൽകിയത്.

sexually abused woman  മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി  മദ്യം നൽകി പീഡിപ്പിച്ചു  kseb employee in kollam
യുവതിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

കൊല്ലം: യുവതിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ആരോപണം. കരവാളൂർ കെഎസ്‌ഇബി സെക്ഷനിലെ താൽകാലിക ജീവനക്കാരനെതിരെ കൊട്ടാരക്കര സ്വദേശിനിയാണ് പരാതി നൽകിയത്. പുനലൂർ ഡിവൈഎസ്‌പിക്ക് നൽകിയ പരാതിയിൽ നടപടി വൈകിയതിനെ തുടർന്നാണ് യുവതി റൂറൽ എസ്‌പിക്ക് പരാതി നൽകിയത്.

Also Read: വനിത ഡോക്‌ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം: രണ്ട് പ്രതികള്‍ അറസ്റ്റില്‍

വിവാഹ വാഗ്‌ദാനം നൽകി ലോഡ്‌ജിലും വാടക വീട്ടിലും എത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. അഞ്ചലിലെ ലോഡ്‌ജിലെത്തിച്ച് മയക്കുമരുന്നും മദ്യവും നൽകി അബോധാവസ്ഥയിലാക്കിയായിരുന്നു ആദ്യ പീഡനം.

യുവതിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

പൊലീസ് സംഘം തന്നെയും കൂട്ടി ലോഡ്‌ജിലെത്തി തെളിവെടുപ്പ് നടത്തുകയും പലതവണ തവണ മൊഴി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാൽ മറ്റ് നടപടികളിലേക്ക് കടക്കുന്നില്ലെന്നാണ് റൂറൽ എസ്‌പിക്ക് നൽകിയ പരാതിയിൽ യുവതിയുടെ ആരോപണം. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ് പരാതിക്കാരി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.