ETV Bharat / state

ബിജെപി സര്‍ക്കാര്‍ രാജ്യത്തെ കോര്‍പറേറ്റുകൾക്ക് തീറെഴുതി കൊടുത്തുവെന്ന് പന്ന്യന്‍ രവീന്ദ്രന്‍

author img

By

Published : Dec 1, 2019, 12:28 PM IST

കോർപ്പറേറ്റുകളുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറിയെന്നും സിപിഐ ദേശീയ കണ്‍ട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യന്‍ രവീന്ദ്രന്‍.

സിപിഐ ദേശീയ കണ്‍ട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യന്‍ രവീന്ദ്രന്‍  ഇ.ചന്ദ്രശേഖരൻ നായര്‍  ബിജെപി സർക്കാർ  കരുനാഗപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്ക്  pannian raveendran  bjp corporate governance
ബിജെപി സര്‍ക്കാര്‍ രാജ്യത്തെ കോര്‍പറേറ്റുകൾക്ക് തീറെഴുതികൊടുത്തുവെന്ന് പന്ന്യന്‍ രവീന്ദ്രന്‍

കൊല്ലം: ബിജെപി സർക്കാർ രാജ്യം കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുകയാണെന്നും കോർപ്പറേറ്റുകളുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറിയെന്നും സിപിഐ ദേശീയ കണ്‍ട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യന്‍ രവീന്ദ്രന്‍. മുൻ മന്ത്രിയും സിപിഐ നേതാവുമായിരുന്ന ഇ.ചന്ദ്രശേഖരൻ നായര്‍ അനുസ്‌മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുനാഗപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ യോഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.

ബിജെപി സര്‍ക്കാര്‍ രാജ്യത്തെ കോര്‍പറേറ്റുകൾക്ക് തീറെഴുതികൊടുത്തുവെന്ന് പന്ന്യന്‍ രവീന്ദ്രന്‍

സാധാരണക്കാരുടെ മന്ത്രിയും നേതാവുമായിരുന്നു ഇ.ചന്ദ്രശേഖരൻ നായരെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിന് സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം ആർ.രാമചന്ദ്രൻ എംഎൽഎ പങ്കെടുത്തു.

Intro:ബിജെപി സർക്കാർ രാജ്യം കോർപറേറ്റുകൾക്ക് തീറെഴുതി: പന്ന്യൻ രവീന്ദ്രൻBody:

മുൻ മന്ത്രിയും സിപിഐ നേതാവുമായിരുന്ന ഇ ചന്ദ്രശേഖരൻ നായരെ അനുസ്മരിച്ചു. കരുനാഗപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ യോഗം സിപിഐ ദേശീയ കണ്ട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബിജെപി സർക്കാർ രാജ്യം കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുകയാണെന്നും കോർപ്പറേറ്റുകളുടെ പ്രധാന മന്ത്രിയായി നരേന്ദ്ര മോഡി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ മന്ത്രിയും നേതാവുമായിരുന്നു ഇ ചന്ദ്രശേഖരൻ നായരെന്നും പന്ന്യൻ പറഞ്ഞു. യോഗത്തിന് സിപിഐ സംസ്ഥാന കൗണ്സിൽ അംഗം ആർ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സിപിഐ കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി ജെ ജയകൃഷ്ണപിള്ള സ്വാഗതം ആശംസിച്ചു. ജില്ലാ എക്സി അംഗം ഐ ഷിഹാബ്, ചവറ മണ്ഡലം സെക്രട്ടറി പി ബി രാജു, കടത്തൂർ മൻസൂർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ:അനിൽ എസ് കല്ലേലിഭാഗം തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.Conclusion:ഇറ്റിവി കൊല്ലം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.