ETV Bharat / state

വ്യാജമദ്യം നിര്‍മിച്ച് വില്‍പന; യുവാവ് പിടിയില്‍

author img

By

Published : Mar 31, 2020, 7:28 PM IST

കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന നാല് ലിറ്ററോളം ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു

kollam illicit liquor  preparation illicit liquor  വ്യാജമദ്യം  ഇരവിപുരം വാറ്റ്
വ്യാജമദ്യം നിര്‍മിച്ച് വില്‍പന; യുവാവ് പിടിയില്‍

കൊല്ലം: വ്യാജമദ്യം നിര്‍മിച്ച് വില്‍പന നടത്തിയ യുവാവ് പിടിയില്‍. ഇരവിപുരം സ്വദേശി ചന്ദ്രലാലാണ് പൊലീസ് പിടിയിലായത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന നാല് ലിറ്ററോളം ചാരായവും വാറ്റ് ഉപകരണങ്ങളും കുണ്ടറ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. ഇരവിപുരത്തുള്ള ഭാര്യവീട്ടിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ചന്ദ്രലാൽ വലയിലായതെന്ന് പൊലീസ് അറിയിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വയം വാറ്റുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിനെ അറിയിച്ചത്. കുണ്ടറ ഐഎസ്എച്ച്ഒ ജയകൃഷ്‌ണന്‍, എസ്‌ഐ വിദ്യാധിരാജ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.