ETV Bharat / state

നീറ്റ് പരിശോധന: കൂടുതല്‍ ആരോപണവുമായി വിദ്യാര്‍ഥിനിയുടെ രക്ഷിതാവ്

author img

By

Published : Jul 18, 2022, 9:59 PM IST

ഞായറാഴ്‌ച, കൊല്ലത്തെ നീറ്റ് പരീക്ഷാകേന്ദ്രത്തില്‍ വച്ചാണ് പെണ്‍കുട്ടികളെ അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന നടത്തിയത്. സംഭവത്തില്‍, കോളജ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയതോടെ കൂടുതല്‍ ആരോപണമുന്നയിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ്

കൊല്ലത്തെ അടിവസ്‌ത്രം അഴിച്ച് പരിശോധന  neet underwear inspection more allegations  അടിവസ്‌ത്രം അഴിച്ച് പരിശോധനയില്‍ വിശദീകരണവുമായി കോളജ് അധികൃതര്‍  അടിവസ്‌ത്രം അഴിച്ച് പരിശോധനയില്‍ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത്  underwear inspection in kollam
അടിവസ്‌ത്രം അഴിച്ച് പരിശോധന: വിശദീകരണവുമായി കോളജ് അധികൃതര്‍, കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത്

കൊല്ലം: നീറ്റ് (National Eligibility and Entrance Test) പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തിൽ വിശദീകരണവുമായി കൊല്ലം ആയൂരിലെ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കോളജ്. ഇത്തരത്തില്‍ പരിശോധന നടത്തിയത് കോളജ് അധികൃതർ അല്ല. പുറത്തുനിന്നുള്ള ഏജൻസിയാണെന്നും സ്വകാര്യ കോളജ് വിശദീകരിച്ചു.

നീറ്റ് പരിശോധന വിഷയത്തില്‍ കൂടുതല്‍ ആരോപണവുമായി വിദ്യാര്‍ഥിനിയുടെ പിതാവ്

അതേസമയം, കൂടുതല്‍ ആരോപണവുമായി പരാതി നല്‍കിയ പെണ്‍കുട്ടിയുടെ അച്ഛന്‍ രംഗത്തെത്തി. പരീക്ഷാകേന്ദ്രത്തിലെ പ്രവേശന കവാടത്തിലെ മുറിയിൽവച്ച് വസ്ത്രങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന്, പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ അഴിപ്പിച്ചുവച്ച ശേഷം പരീക്ഷ എഴുതിപ്പിച്ചുവെന്നാണും വിദ്യാര്‍ഥിയുടെ പിതാവ് പറഞ്ഞു. വസ്ത്രത്തില്‍ ലോഹ വസ്‌തു ഉണ്ടെന്ന കാരണം പറഞ്ഞാണ് അടിവസ്‌ത്രം അഴിപ്പിച്ചത്.

ALSO READ| നീറ്റിലെ പരിശോധന: സ്വമേധയ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍

ഇത്തരം നടപടി വിദ്യാര്‍ഥിനികളെ മാനസികമായി തളര്‍ത്തിയെന്നും പരീക്ഷയെ വലിയ രീതിയിൽ ബാധിച്ചെന്നും രക്ഷിതാവ് പറയുന്നു. അതേസമയം, പരീക്ഷാസമയത്ത് ലോഹവസ്‌തുക്കള്‍ ഉളളതൊന്നും ശരീരത്തില്‍ പാടില്ലെന്നാണ് നീറ്റിന്‍റെ ചട്ടമെന്നും ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും പരീക്ഷ ചുമതലയുളളവർ പറയുന്നു. പരീക്ഷ നടത്തിപ്പിൽ വീഴ്‌ച ഉണ്ടായോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് കൊട്ടാരക്കര ഡി.വൈ.എസ്‌.പി വിജയകുമാർ പറഞ്ഞു.

ALSO READ| അടിവസ്ത്രം അഴിച്ച് പരിശോധന: യുവജന കമ്മിഷൻ സ്വമേധയ കേസെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.