ETV Bharat / state

വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നു: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

author img

By

Published : Jan 7, 2020, 7:20 PM IST

http://10.10.50.85:6060///finalout4/kerala-nle/finalout/07-January-2020/5628105_mercy-kutty-amma.mp4
http://10.10.50.85:6060///finalout4/kerala-nle/finalout/07-January-2020/5628105_mercy-kutty-amma.mp4

അഞ്ച് ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ പുതുതായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയത് അക്കാദമിക രംഗത്തെ മികവിന് ഉദാഹരണം

കൊല്ലം: വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക് സംസ്ഥാന സര്‍ക്കാര്‍ വര്‍ധിച്ച പ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വാളകം ഗവണ്‍മെന്‍റ് എല്‍ പി സ്‌കൂളിലെ ശതാബ്ദി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അധ്യയന വര്‍ഷത്തില്‍ അഞ്ച് ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ പുതുതായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയത് അക്കാദമിക രംഗത്തെ മികവിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. നികുതി വിഹിതം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി പ്രതിരോധിക്കുകയാണ്. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും ഇച്ഛാശക്തിയുള്ള സംസ്ഥാന സര്‍ക്കാര്‍ വികസന കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ പുരോഗതിക്ക് സര്‍ക്കാര്‍ നല്‍കുന്നത് വര്‍ധിച്ച പ്രാധാന്യം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
Intro:വിദ്യാഭ്യാസ പുരോഗതിക്ക് സര്‍ക്കാര്‍ നല്‍കുന്നത്
വര്‍ധിച്ച പ്രാധാന്യം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മBody:

വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക് സംസ്ഥാന സര്‍ക്കാര്‍ വര്‍ധിച്ച പ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വാളകം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ ശതാബ്ദി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അധ്യയന വര്‍ഷത്തില്‍ അഞ്ച് ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ പുതുതായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയത് അക്കാദമിക രംഗത്തെ മികവിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.
നികുതി വിഹിതം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി പ്രതിരോധിക്കുകയാണ്. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും ഇച്ഛാശക്തിയുള്ള സംസ്ഥാന സര്‍ക്കാര്‍ വികസന കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Conclusion:ഇ. ടി.വി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.