ETV Bharat / state

ക്ഷേത്രഭൂമി സംബന്ധിച്ച തർക്കം; ഓച്ചിറയില്‍ കൂട്ടത്തല്ല്

author img

By

Published : Dec 26, 2022, 3:00 PM IST

ക്ഷേത്ര ഉടമസ്ഥാവകാശം സംബന്ധിച്ച് തമ്മിൽ കേസ് നിലനിൽക്കവെയാണ് ഓച്ചിറ ചങ്ങൻകുളങ്ങരയ്ക്ക് സമീപം ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്

mass attack  temple land  kollam ochira  temple ownership  latest news in kollam  latest news today  ക്ഷേത്രഭൂമി സംബന്ധിച്ച തർക്കം  ഓച്ചിറയില്‍ കൂട്ടത്തല്ല്  ക്ഷേത്ര ഉടമസ്ഥാവകാശം  പുലിത്തിട ക്ഷേത്രഭൂമി  കൊല്ലം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  കൊല്ലം കൂട്ടത്തല്ല്
ക്ഷേത്രഭൂമി സംബന്ധിച്ച തർക്കം; ഓച്ചിറയില്‍ കൂട്ടത്തല്ല്

ക്ഷേത്രഭൂമി സംബന്ധിച്ച തർക്കം; ഓച്ചിറയില്‍ കൂട്ടത്തല്ല്

കൊല്ലം: ഓച്ചിറ ചങ്ങൻകുളങ്ങരയ്ക്ക് സമീപം കൂട്ടത്തല്ല്. പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച തർക്കത്തിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. രണ്ടു പേർക്ക് പരിക്കേറ്റു.

ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്ര ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും പ്രശ്‌നമുണ്ടായത്.

കമ്പി വടികളും മരക്കഷ്‌ണങ്ങളുമായി ആയിരുന്നു ഇരുവിഭാഗങ്ങളും ഏറ്റമുട്ടിയത്. ഇരുവിഭാഗങ്ങൾക്കുമെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.