ETV Bharat / state

കെ.എസ്.ആർ.ടി.സി കണ്ടക്ടർ മർദിച്ചതിൽ മനംനൊന്ത് ആത്മഹത്യ ; പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ഷൈജുവിൻ്റെ കുടുംബം

author img

By

Published : Dec 9, 2021, 8:32 PM IST

Updated : Dec 9, 2021, 9:02 PM IST

കെ.എസ്.ആർ.ടി.സി കണ്ടക്ടർ മർദിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കുളത്തൂപ്പുഴ സ്വദേശി ഷൈജുവിൻ്റെ മൃതദേഹം സംസ്കരിച്ചു

kollam man who beaten by KSRTC conductor committed suicide  No action taken against KSRTC conductor  കൊല്ലം കെഎസ്ആർടിസി കണ്ടക്ടർ മർദിച്ചയാൾ ആത്മഹത്യ
കെ.എസ്.ആർ.ടി.സി കണ്ടക്ടർ മർദിച്ചതിൽ മനംനൊന്ത് ആത്മഹത്യ; പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ഷൈജുവിൻ്റെ കുടുംബം

കൊല്ലം : കെ.എസ്.ആർ.ടി.സി കണ്ടക്ടർ മർദിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കുളത്തൂപ്പുഴ സ്വദേശി ഷൈജുവിൻ്റെ മൃതദേഹം സംസ്കരിച്ചു. കരൾ രോഗിയെ അപമാനിച്ച കണ്ടക്ടറുടെ പെരുമാറ്റത്തിനെതിരെ കെ.എസ്.ആർ.ടി.സി എം.ഡിക്കും പൊലീസിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന ആക്ഷേപമുണ്ട്. സംഭവത്തിൽ പ്രത്യക്ഷ സമരവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തി.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സക്ക് ശേഷം കൊല്ലത്തെക്കുള്ള യാത്രാ മധ്യേയാണ് കെ.എസ്.ആർ.ടി.സി ബസിനുള്ളിലെ സീറ്റിൽ കിടന്നുറങ്ങിയ ഷൈജുവിനെ മദ്യപിച്ചെന്ന പേരിൽ കണ്ടക്ടർ മർദിച്ചത്. ഇതിന് ശേഷം വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തിച്ച് അപമാനിച്ചതിലുമുള്ള മനോവേദന മൂലമാണ് ഷൈജു ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിൻ്റെ ആരോപണം.

കെ.എസ്.ആർ.ടി.സി കണ്ടക്ടർ മർദിച്ചതിൽ മനംനൊന്ത് ആത്മഹത്യ ; പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ഷൈജുവിൻ്റെ കുടുംബം

ALSO READ:'മൂല്യ വര്‍ധിത ഉത്പാദനം ത്വരിതപ്പെടുത്തും' ; എസ്. ജയമോഹൻ വീണ്ടും കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ

കരൾ രോഗിയായ ഷൈജുവിനെ പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം ഇരുത്തിയെന്നും ഷൈജുവിനെതിരെ പൊലീസ് കള്ളക്കേസ് എടുത്തെന്നും പരാതിയിൽ പറയുന്നു. നവംബർ 20നാണ് സംഭവം നടന്നതെങ്കിലും 29നാണ് പൊലീസിന് പരാതി ലഭിച്ചത്. ഇത് പ്രകാരം കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് വട്ടപ്പാറ പൊലീസ് വ്യക്തമാക്കി. അതേസമയം കണ്ടക്ടടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊല്ലം കുളത്തൂപ്പുഴ പാത യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു.

Last Updated : Dec 9, 2021, 9:02 PM IST

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.