ETV Bharat / state

ഇരവിപുരത്ത് എം.നൗഷാദ് നാമനിർദേശ പത്രിക സമർപ്പിച്ചു

author img

By

Published : Mar 17, 2021, 9:01 PM IST

കഴിഞ്ഞ അഞ്ച് വർഷം സർക്കാർ നടത്തിയ വികസനവും മണ്ഡലത്തിലെ പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് നൗഷാദ് പറഞ്ഞു

Eravipuram  M. Noushad  എം.നൗഷാദ്  നാമനിർദേശ പത്രിക  ഇരവിപുരം നിയോജക മണ്ഡലം  നിയമസഭാ തെരഞ്ഞെടുപ്പ്  kerala assembly election 2021
ഇരവിപുരത്ത് എം.നൗഷാദ് നാമനിർദേശ പത്രിക സമർപ്പിച്ചു

കൊല്ലം: ഇരവിപുരം നിയോജക മണ്ഡലത്തിൽ ഇടത് മുന്നണി സ്ഥാനാർഥി എം.നൗഷാദ് നാമനിർദേശ പത്രിക സമർപ്പിച്ചു. കൊല്ലം കലക്ടറേറ്റില്‍ അസിസ്റ്റൻ്റ് ഡെവലപ്‌മെന്‍റ് കമ്മിഷണർ രാജീവ്.വി.ആറിന് മുമ്പാകെയാണ് നൗഷാദ് പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്.

ഇരവിപുരത്ത് എം.നൗഷാദ് നാമനിർദേശ പത്രിക സമർപ്പിച്ചു

സി.ഐ.ടി.യു ഭവനിൽ നിന്നും പ്രകടനത്തോടെയാണ് നൗഷാദ് പത്രിക സമർപ്പിക്കാൻ എത്തിയത്. കഴിഞ്ഞ തവണ സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ ലഭിച്ചതിനെക്കൾ വലിയ പിൻതുണയാണ് ഇപ്പോൾ ലഭിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷം സർക്കാർ നടത്തിയ വികസനവും മണ്ഡലത്തിലെ പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും നൗഷാദ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.