ETV Bharat / state

പാഞ്ഞടുത്ത കാട്ടാനയെ വിരട്ടിയോടിച്ച് കെ എസ് ആർ ടി സി ഡ്രൈവർ

author img

By

Published : Sep 19, 2019, 6:11 PM IST

കൊല്ലത്ത് കെ എസ് ആർ ടി സിക്ക് നേരെ പാഞ്ഞടുത്ത കാട്ടാനയെ ബസ് ഡ്രൈവർ വിരട്ടിയോടിച്ചു. മലയോര മേഖലയില്‍ പകല്‍ സമയത്തും വന്യമൃഗശല്യം രൂക്ഷം

കാട്ടാന

കൊല്ലം: ചാലിയക്കര-മാമ്പഴത്തറ റോഡില്‍ കുറവന്താവളത്തില്‍ കെ എസ് ആര്‍ ടി സി ബസിന് നേരെ പാഞ്ഞടുത്ത കാട്ടാനയെ ഡ്രൈവർ വിരട്ടിയോടിച്ചു. കൊല്ലം പുനലൂരിന് സമീപത്തായിരുന്നു സംഭവം. ആക്സിലേറ്റര്‍ ഉപയോഗിച്ച് ബസിന്‍റെ എഞ്ചിന്‍ ശബ്ദം വര്‍ദ്ധിപ്പിച്ച് പാതയ്ക്ക് കുറുകെ നിന്ന ആനയെ ഓടിക്കുകയായിരുന്നു.

കെ എസ് ആർ ടി സി ബസ്സിന് നേരെ പാഞ്ഞടുത്ത കാട്ടാനയെ ഡ്രൈവർ വിരട്ടിയോടിച്ചു.

റോഡിലും വനപാതയോട് ചേർന്നും കുട്ടിയാന അടക്കം ഏഴോളം ആനകളാണ് എത്തിയത്. ഇതില്‍ പാതയ്ക്ക് കുറുകെ നിന്ന ആനയാണ് ബസിന് നേരെ പാഞ്ഞടുത്തത്. മുൻപ് രാത്രി കാലങ്ങളിലാണ് ഈ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ പകല്‍ സമയങ്ങളിലും ആനകള്‍ കൂട്ടമായി ഇറങ്ങുന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Intro:കുത്താൻ ആഞ്ഞുവന്ന കാട്ടാനയെ അതേ സ്പീഡിൽ തിരിച്ച് ഓടിച്ച് കെ. എസ്. ആർ. ടി. സിBody:മലയോര മേഖലയില്‍ പലപ്പോഴും കട്ടനയടക്കമുള്ള വന്യ ജീവികളുടെ ശല്യം അതി രൂക്ഷമാണ്. ഇതില്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാനകളും ഉള്‍പ്പെടും. പലപ്പോഴും ജനങ്ങളുടെ സഞ്ചാര പാത തടസപ്പെടുത്തിയും കാട്ടാനകള്‍ എത്താറുണ്ട്. കൊല്ലം പുനലൂരിന് സമീപം ചാലിയക്കര മാമ്പഴത്തറ റോഡില്‍ കുറവന്താവളത്തില്‍ കെ എസ് ആര്‍ ടി സി ബസിന് നേരെ പാഞ്ഞടുത്ത കാട്ടാനയെ സമചിത്തതയോടെ പ്രവര്‍ത്തിച്ച ഡ്രൈവര്‍ അതെ സ്പീഡില്‍ തിരികെ ഓടിച്ചു. റോഡിലും വനപാതയുടെ വശത്തുമായി കുട്ടിയാന അടക്കം ഏഴോളം ആനകളാണ് എത്തിയത്. ഇതില്‍ പാതയ്ക്ക് കുറുകെ നിന്ന ആനയാണ് ബസിന് നേരെ പഞ്ഞടുത്തത്. ഈ സമയം ബസിനുള്ളില്‍ നിന്നും സ്ത്രീകള്‍ അടക്കമുള്ളവര്‍ ഭയത്തോടെ ബഹളം വയ്ക്കുന്നതും കേള്‍ക്കാം. ഈ സമയത്ത് ആക്സിലേറ്റര്‍ ഉപയോഗിച്ച് ബസിന്‍റെ എഞ്ചിന്‍ ശബ്ദം വര്‍ദ്ധിപ്പിച്ച ഡ്രൈവര്‍ പാതയ്ക്ക് കുറുകെ നിന്ന ആനയെ ഓടിക്കുയായിരുന്നു. മുമ്പ് രാത്രി കാലങ്ങളില്‍ ഈ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പകല്‍ സമയങ്ങളില്‍ ആനകള്‍ കൂട്ടമായി ഇറങ്ങുന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.Conclusion:ഈ.ടി. വി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.