ETV Bharat / state

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പിതാവിൻ്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നു; കൂടുതല്‍ രേഖ ചിത്രങ്ങൾ പുറത്ത്

author img

By ETV Bharat Kerala Team

Published : Dec 1, 2023, 10:34 AM IST

Kollam Oyoor girl kidnap case police investigation| കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് കുട്ടിയുടെ പിതാവിൻ്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നു. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്ന് പിതാവ് പറഞ്ഞു. മൂന്നു പ്രതികളുടെ കൂടി രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.

Kollam Oyoor girl kidnap case  Kollam kidnap case  Kollam Oyoor girl kidnap case police investigation  Kollam kidnap case fathers financial dealings  Kidnap case police investigation on father  Kollam kidnap case fathers response on allegations  6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്  6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം  പിതാവിൻ്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നു  പ്രതികളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു  ആരോപണങ്ങൾ വ്യാജമാണെന്ന് പിതാവ്  Sketch of three suspects in Kollam kidnap case  Police released sketch of suspects in Kidnap case  Kollam kidnap news updates  Kollam kidnap latest news
fathers response against allegations on his financial dealings

കുട്ടിയുടെ പിതാവിന്‍റെ പ്രതികരണം

കൊല്ലം: ഓയൂർ ഓട്ടുമലയിൽ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി (Kollam Oyoor girl kidnap case) ആശ്രാമത്ത് ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിൻ്റെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നു. ഇയാൾ താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിലും ആശുപത്രിയിലും പൊലീസ് പരിശോധന നടത്തി. അതേസമയം തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ വ്യാജമാണെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. അന്വേഷണത്തിൽ മൂന്നു പ്രതികളുടെ കൂടി രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.(Police released sketch of three suspects in Kollam kidnap case)

Kollam Oyoor girl kidnap case  Kollam kidnap case  Kollam Oyoor girl kidnap case police investigation  Kollam kidnap case fathers financial dealings  Kidnap case police investigation on father  Kollam kidnap case fathers response on allegations  6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്  6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം  പിതാവിൻ്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നു  പ്രതികളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു  ആരോപണങ്ങൾ വ്യാജമാണെന്ന് പിതാവ്  Sketch of three suspects in Kollam kidnap case  Police released sketch of suspects in Kidnap case  Kollam kidnap news updates  Kollam kidnap latest news
പൊലീസ് പുറത്തുവിട്ട രേഖാചിത്രം

കുട്ടിയുടെ പിതാവിൻ്റെ സാമ്പത്തിക ഇടപാടുകളുകളുമായി ബന്ധപ്പെട്ടുള്ള രേഖകൾ പരിശോധിച്ചുവരികയാണ്. ഇയാളുടെ മൊബൈൽ ഫോൺ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ പത്തനംതിട്ട ജില്ല പ്രസിഡന്‍റാണ് കുട്ടിയുടെ പിതാവായ റെജി.

നഴ്‌സിങ് റിക്രൂട്ട്മെൻ്റിന് പണം വാങ്ങിയതുമായി ബന്ധപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നേതൃത്വത്തിനെതിരേ ആരോപണമുയർന്നിരുന്നു. റെജിക്ക് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും ഇതാണോ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നു.

ഇതുസംബന്ധിച്ച് വ്യക്തത വരുത്താൻ റെജിയെ സിറ്റി പോലീസ് കമ്മിഷണർ അന്വേഷണത്തിനായി വിളിപ്പിച്ചെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ഇത് സംശയത്തിന് ഇട നൽകിയിട്ടുണ്ട്. കുട്ടിയെ കണ്ടെത്തിയശേഷം തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണം കണ്ടെത്തുന്നതിൽ റെജി താത്പര്യക്കുറവ് കാട്ടുന്നതായാണ് പൊലീസ് പറയുന്നത്.

അതിനിടെ വ്യാഴാഴ്‌ച കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തട്ടിക്കൊണ്ടു പോകലുമായി ബന്ധമുണ്ടെന്ന സംശയത്തിൽ രണ്ടുപേരെ കൊട്ടാരക്കര പൊലീസ് ചോദ്യം ചെയ്‌തുവരുന്നുണ്ട്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമടക്കം മൂന്നു പേരുടെ രേഖാചിത്രം കൂടി പൊലീസ് പുറത്തുവിട്ടു.

കുട്ടിയുടെ രക്ഷിതാക്കളോട് ആർക്കെങ്കിലും ശത്രുതയുണ്ടോയെന്ന വിവരമാണ് കഴിഞ്ഞദിവസങ്ങളിൽ പൊലീസ് പ്രധാനമായും തേടിയത്. ഇതിനായി അവരുടെ സഹപ്രവർത്തകരെ പൊലീസ് കണ്ടിരുന്നു.

പിതാവിന്‍റെ പ്രതികരണം: പ്രതികൾക്കായുള്ള തെരച്ചിൽ നല്ല രീതിയിൽ തന്നെ പുരോഗമിക്കുന്നുണ്ടെന്നും എന്നാൽ തനിക്കെതിരെ വരുന്നത് വ്യാജ ആരോപണങ്ങളാണെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് സ്വന്തമായി ഫ്ലാറ്റില്ല എന്നും കഴിഞ്ഞ 10 വർഷമായി പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയുടെ കോട്ടേഴ്‌സിലാണ് താമസിക്കുന്നതെന്നും റെജി വ്യക്തമാക്കി.

തനിക്കെതിരെ വരുന്ന ആരോപണങ്ങൾ മാധ്യമ സൃഷ്‌ട്ടിയാണ്. താൻ യാതൊരു സാമ്പത്തിക ക്രമക്കേടും നടത്തിയിട്ടില്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞാൽ ഏത് കുറ്റവും സ്വീകരിക്കാൻ തയ്യാറാണെന്നും റെജി പറഞ്ഞു. അന്വേഷണത്തോട് പൂർണമായും താനും കുടുബവും സഹകരിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ആധാർ കാർഡും അക്കൗണ്ട് വിശദാംശങ്ങളുമടക്കമുള്ള വ്യക്തിഗത വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും പിതാവ് അറിയിച്ചു.

നവംബർ 27നാണ് സഹോദരനൊപ്പം ട്യൂഷന് പോയ ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഓയൂർ കാറ്റാടി മുക്കിലായിരുന്നു സംഭവം. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ആശ്രാമ മൈതാനം പരിസരത്ത് നിന്നും കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്. നാട്ടുകാരാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്. പ്രതികളെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.