ETV Bharat / state

വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷണം; പ്രതി പിടിയിൽ

author img

By

Published : Apr 22, 2021, 11:13 AM IST

വടക്കേവിളവില്ലേജിൽ നേതാജി നഗർ ചരുവിള വീട്ടിൽ സുധിയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

man held for stealing battery from vehicles  kollam  iravipuram  വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷണം; പ്രതി പിടിയിൽ  കൊല്ലം  ഇരവിപുരം
വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷണം; പ്രതി പിടിയിൽ

കൊല്ലം: ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് വാഹനങ്ങളിൽ നിന്നും ബാറ്ററികൾ മോഷ്ടിക്കുന്നയാളെ ഇരവിപുരം പൊലീസ് പിടികൂടി. വടക്കേവിളവില്ലേജിൽ നേതാജി നഗർ ചരുവിള വീട്ടിൽ സുധി (30) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തിട്ടിരുന്ന വാഹനത്തിൽ നിന്നും ബാറ്ററി ഇളക്കി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.

പ്രതി അറസ്റ്റിലായ വിവരമറിഞ്ഞ് വാഹനങ്ങളിൽ നിന്നും ബാറ്ററികൾ മോഷണം പോയ പലരും പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയിട്ടുണ്ട്. ഇരവിപുരം എസ്.എച്ച്.ഒ ധർമജിത്ത് പി.എസ്, എസ്.ഐമാരായ ദീപു, സൂരജ് ഭാസ്കർ, സുതൻ, ജയകുമാർ, ഷാജി, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒമാരായ മനാഫ്, വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിശദമായ ചോദ്യംചെയ്യലിനായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.