ETV Bharat / state

പനി ബാധിച്ച് നാല് വയസുകാരിയുടെ മരണം ; ദുരൂഹതയായി ശരീരത്തിൽ മർദനമേറ്റ പാടുകൾ

author img

By

Published : Oct 6, 2019, 12:09 PM IST

Updated : Oct 6, 2019, 6:28 PM IST

ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും കുഞ്ഞ് അവശയായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാൻ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

അമ്മ രമ്യ

കൊല്ലം: പാരിപ്പള്ളിയിൽ അമ്മയുടെ മർദനമേറ്റ് നാല് വയസുകാരി മരിച്ചതായി പരാതി. പാരിപ്പള്ളി സ്വദേശി ദീപുവിന്‍റെ മകൾ ദിയയാണ് മരിച്ചത്. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. ആഹാരം കഴിക്കാത്തതിന്‍റെ പേരിൽ കുട്ടിയെ മർദിച്ചിരുന്നതായി അമ്മ പൊലീസിന് മൊഴി നൽകി. മരണ കാരണം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

പനി ബാധിച്ച് നാല് വയസുകാരിയുടെ മരണം

രാവിലെയാണ് നാല് വയസുകാരി ദിയയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത പനിയുണ്ടായിരുന്ന കുട്ടിയുടെ ശരീരത്ത് മർദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. കുട്ടിയുടെ ആരോഗ്യ നില വഷളായതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രയിലേക്ക് കോണ്ടുപോയത്. യാത്രക്കിടെ ആരോഗ്യ നില വീണ്ടും ഗുരുതരമായതിനെ തുടർന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് കുട്ടിക്ക് മരണം സംഭവിച്ചത്.

ആഹാരം കഴിക്കാത്തതിനാൽ കുട്ടിയെ മർദിച്ചിരുന്നതായി അമ്മ രമ്യ പൊലീസിന് മൊഴി നൽകി. കുട്ടിയെ മർദിക്കുന്നതായി അറിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മരണ വിവരം അറിഞ്ഞ് കുട്ടിയുടെ അച്ഛന്‍ ദീപു ആശുപത്രിയിൽ ബോധരഹിതനായി. ഇരുവരെയും പിന്നീട് പാരിപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിൽ ദുരൂഹതയുള്ള സാഹചര്യത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷം തുടർ നടപടിയുണ്ടാകുമെന്ന് കൊല്ലം കമ്മിഷണർ പി.കെ മധു അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനായി വിദഗ്ധ സംഘം ഇല്ലാത്തതിനാലാണ് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.

Intro:Body:

[10/6, 11:46 AM] Chandu- Trivandrum: 4 വയസുകാരി രക്ഷിതാക്കളുടെ ക്രൂര മർദ്ധനത്തിൽ മരണപ്പെട്ടു ... പാരിപ്പള്ളി സ്വദേശി ദിയയാണ് മരണപ്പെട്ടത്.മെഡിക്കൽ കോളേജിൽ കൊണ്ടു പോകുന്ന വഴി കുട്ടിയുടെ നില വഷളായതിനെ തുടർന്ന്  കഴക്കൂട്ടം മിഷൻ ഹോസ്പിറ്റൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല .

[10/6, 11:47 AM] Chandu- Trivandrum: കുട്ടിയുടെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു .


Conclusion:
Last Updated : Oct 6, 2019, 6:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.