ETV Bharat / state

വ്യാപാരിയെ ആക്രമിച്ചതിന്‍റെ സിസിടിവി ദൃശ്യം പുറത്ത്

author img

By

Published : Mar 25, 2021, 6:05 PM IST

കാറിലും ബൈക്കുകളിലുമായെത്തിയ സംഘം കടയുടമയായ ഗോപുവിനോട് തർക്കിക്കുന്നതും തുടർന്ന് ഗോപുവിനെ മർദിക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.

ഇരവിപുരത്തെ വ്യാപാര സ്ഥാപനം  സിസിടിവി ദൃശ്യങ്ങൾ  ഇരവിപുരം ജങ്ഷനിൽ പ്രവർത്തിക്കുന്ന ഉഷ ടയേഴ്‌സ്  CCTV footage gang attack kollam iravipuram
വ്യാപാര സ്ഥാപന ഉടമയെ മർദിച്ച് അക്രമി സംഘം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: ഇരവിപുരത്തെ വ്യാപാര സ്ഥാപനത്തിൽ യുവാക്കൾ ആക്രമണം നടത്തിയതിൻ്റെ സിസിടിവി ദൃശ്യം പുറത്ത്. മദ്യലഹരിയിലായിരുന്ന നാലംഗ സംഘം പ്രകോപനം കൂടാതെ കടയുടമയെ ആക്രമിക്കുകയായിരുന്നു. ഇരവിപുരം ജങ്ഷനിൽ പ്രവർത്തിക്കുന്ന ഉഷ ടയേഴ്‌സ് എന്ന വ്യാപാര സ്ഥാപനത്തിലായിരുന്നു യുവാക്കൾ ആക്രമണം നടത്തിയത്. കാറിലും ബൈക്കുകളിലുമായെത്തിയ സംഘം കടയുടമയായ ഗോപുവിനോട് തർക്കിക്കുന്നതും തുടർന്ന് ഗോപുവിനെ മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ബഹളം കേട്ട് ഗോപുവിൻ്റെ ബന്ധു സുജിതും സുഹൃത്ത് സതീശനും എത്തിയിട്ടും മർദനം തുടർന്നു. തടസം പിടിക്കാൻ സുജിത്തിൻ്റെ അമ്മ ഉഷയും ഭാര്യയും എത്തിയിട്ടും അക്രമികൾ പിന്മാറിയില്ല. സംഘർഷത്തിനിടെ നിലത്തു വീണ ഉഷയുടെ കാലിന് പരുക്കേറ്റു.

വ്യാപാര സ്ഥാപന ഉടമയെ മർദിച്ച് അക്രമി സംഘം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൂടുതൽ ആളുകൾ എത്തി പ്രതിരോധത്തിനു ശ്രമിച്ചതോടെ അക്രമി സംഘത്തിലെ മൂന്നു പേർ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. കാറിൽ എത്തിയ ഒരാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മറ്റുള്ളവർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. മുൻവൈരാഗ്യത്തെ തുടർന്നുള്ള അക്രമമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.