ETV Bharat / state

സാഹസിക ടൂറിസത്തിന്‌ തയാറായി അഷ്ടമുടി കായൽ; ആർത്തുല്ലസിക്കാൻ ജെറ്റ് സ്കൈയും ഫ്ലൈ ബോർഡും

author img

By

Published : Feb 12, 2021, 4:30 PM IST

Updated : Feb 12, 2021, 7:19 PM IST

Ashtamudi Lake ready for adventure tourism  സാഹസിക ടൂറിസം  adventure tourism  Jet sky  fly board  ആർത്തുല്ലസിക്കാൻ ജെറ്റ് സ്കൈയും ഫ്ലൈ ബോർഡും  കൊല്ലം ടൂറിസം വാർത്ത  kollam tourism news  kerala news  കേരള വാർത്ത
സാഹസിക ടൂറിസത്തിന്‌ തയാറായി അഷ്ടമുടി കായൽ; ആർത്തുല്ലസിക്കാൻ ജെറ്റ് സ്കൈയും ഫ്ലൈ ബോർഡും

അഷ്ടമുടി ലേക്ക് വ്യൂ പദ്ധതിയുടെ ഭാഗമായാണ് ജെറ്റ് സ്കൈയും ഫ്ലൈ ബോർഡും എത്തിച്ചത്

കൊല്ലം: അഷ്ടമുടി കായലിൽ ആർത്തുല്ലസിക്കാൻ ജെറ്റ് സ്കൈയും ഫ്ലൈ ബോർഡും എത്തി. 110 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ജെറ്റ് സ്കൈയിൽ ഓടിക്കുന്ന ആൾക്ക് പുറമേ ഒരാൾക്ക് കൂടി സഞ്ചരിക്കാം. അഷ്ടമുടി കായലിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ള അഷ്ടമുടി ലേക്ക് വ്യൂ പദ്ധതിയുടെ ഭാഗമായാണ് ജെറ്റ് സ്കൈയും ഫ്ലൈ ബോർഡും എത്തിച്ചത്. ജലാശയങ്ങളിൽ മുങ്ങിയും പൊങ്ങിയും തിമിർക്കാൻ കഴിയുന്നതാണ് ഫ്ലൈ ബോർഡ്.

സാഹസിക ടൂറിസത്തിന്‌ തയാറായി അഷ്ടമുടി കായൽ; ആർത്തുല്ലസിക്കാൻ ജെറ്റ് സ്കൈയും ഫ്ലൈ ബോർഡും

ഷൂവിന്‍റെ മാതൃകയിലുള്ള പരസ്പരം ബന്ധിച്ച ബോർഡിൽ സവാരിക്കാരന്‍റെ കാൽ ബന്ധിക്കും. പിന്നിൽ ഘടിപ്പിച്ചിട്ടുള്ള ട്യൂബ് വഴി വെള്ളം ശക്തമായ സമ്മർദ്ദത്തിൽ എത്തുമ്പോഴാണ് ഫ്ലൈ ബോർഡ് തീവ്ര വേഗതയിൽ സഞ്ചരിക്കുക. അഡ്വഞ്ചർ പാർക്ക് കേന്ദ്രീകരിച്ചാകും സർവ്വീസ്. നിരക്ക് നിശ്ചയിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ സാഹസ സവാരിക്ക് അവസരമൊരുങ്ങും. ഇന്ത്യയിൽ ഗോവൻ തീരങ്ങളിലാണ് ജെറ്റ് സ്കൈ, ഫ്ലൈ ബോർഡ് വിനോദത്തിന് കൂടുതലായി അവസരമുള്ളത്

Last Updated :Feb 12, 2021, 7:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.