ETV Bharat / state

മാലിന്യത്തിൽ മുങ്ങി അഷ്‌ടമുടിക്കായൽ; മന്ത്രിക്ക് റിപ്പോർട്ട് കൈമാറി മേയർ

author img

By

Published : Sep 16, 2021, 7:14 AM IST

മാലിന്യത്തിൽ കുതിർന്ന് അഷ്‌ടമുടിക്കായൽ  അഷ്‌ടമുടിക്കായൽ വാർത്ത  അഷ്‌ടമുടിക്കായൽ  സീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് വാർത്ത  കൊല്ലം വാർത്ത  Ashtamudi lake  Ashtamudi lake news  Ashtamudi lake polluted  മന്ത്രിക്ക് റിപ്പോർട്ട് കൈമാറി മേയർ  ധനമന്ത്രി കെ എൻ ബാലഗോപാൽ  മെയർ പ്രസന്ന ഏണസ്റ്റ്
മാലിന്യത്തിൽ മുങ്ങി അഷ്‌ടമുടിക്കായൽ; മന്ത്രിക്ക് റിപ്പോർട്ട് കൈമാറി മേയർ

അഷ്‌ടമുടിക്കായലിലെ മാലിന്യ പ്രശ്‌നത്തിൽ മനുഷ്യാവകാശ കമ്മിഷന്‌ പിന്നാലെ ഹൈക്കോടതിയും ഇടപെടൽ നടത്തിയിരുന്നു. ഹൈക്കോടതി വിഷയത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു.

കൊല്ലം: കറുത്ത ജലം, ചത്തുപൊന്തിയ മീനുകൾ, മാലിന്യം അടിഞ്ഞു കൂടിയ തീരങ്ങൾ, പ്ലാസ്റ്റിക് ഒഴുകി നടക്കുന്ന ജലാശയം, കരിങ്കല്ല് കെട്ടിയും മണ്ണിട്ടും മാലിന്യം കൂട്ടിയിട്ടും നടത്തുന്ന കയ്യേറ്റം. കായലിന്‍റെ അവസ്ഥയെക്കുറിച്ചു വിവരശേഖരണത്തിന് കോർപറേഷന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ നടത്തിയ യാത്രയിൽ തെളിഞ്ഞതു കായലിന്‍റെ ദുരന്തചിത്രങ്ങൾ. ഏറ്റവും കൂടുതൽ മാലിന്യം അടിഞ്ഞുകൂടുന്ന ലിങ്ക് റോഡിലെ ബോട്ട് ജെട്ടിയിൽനിന്നായിരുന്നു ജനപ്രതിനിധികളുടെ യാത്രയ്ക്ക് തുടക്കം.

വിവരശേഖരണത്തിൽ ജനപ്രതിനിധികൾ

കാവനാട് അരവിള കടവിലേക്കാണ് ബോട്ട് ആദ്യം നീങ്ങിയത്. കുരീപ്പുഴയിൽ സമരസമിതി പ്രവർത്തകരും അരവിളക്കടവിൽ കൗൺസിലർമാരും സീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരെ മുദ്രാവാക്യം മുഴക്കി. പരിപാടിയിൽ പങ്കെടുത്ത എംപിയും എംഎൽഎമാരും അരവിളയിൽ നിന്നും മടങ്ങി. തൃക്കരുവ പഞ്ചായത്ത് മേഖലയിലെ റിപ്പോർട്ട് സ്വീകരിക്കുന്നതിനു വേണ്ടി സാമ്പ്രാണി കൊടിയിലെത്തിയപ്പോൾ മാലപ്പടക്കം പൊട്ടിച്ചാണ് വരവേറ്റത്. മതിലിൽ, കടവൂർ, അഞ്ചാലുംമൂട് ഡിവിഷൻ മേഖലകളിലെ റിപ്പോർട്ട് കൈപ്പറ്റാൻ കോട്ടയത്ത് കടവിലേക്ക് പോകുകയും പിന്നീട് മങ്ങാട്, കല്ലുംതാഴം വഴി ബോട്ട് ജെട്ടിയിൽ യാത സമാപിച്ചു.

മാലിന്യത്തിൽ മുങ്ങി അഷ്‌ടമുടിക്കായൽ; മന്ത്രിക്ക് റിപ്പോർട്ട് കൈമാറി മേയർ

റിപ്പോർട്ട് മന്ത്രിക്ക് കൈമാറി

ഓരോ മേഖലയിലെയും തോടുകൾ, ഓടകൾ, വ്യവസായ സ്ഥാപനങ്ങൾ, കായലിലേക്കു തുറന്നിരിക്കുന്ന ശുചിമുറികൾ തുടങ്ങിയ 28 ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് റിപ്പോർട്ടിൽ ഉള്ളത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹസ്വ, ദീർഘകാല കായൽ സംരക്ഷണ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. ചത്തുപൊന്തിയ മത്സ്യങ്ങളുടെ പടം സഹിതമാണ് ചില കൗൺസിലർമാർ റിപ്പോർട്ട് നൽകിയത്. മന്ത്രി കെ.എൻ. ബാലഗോപാലിനു മേയർ പ്രസന്ന ഏണസ്റ്റ് റിപ്പോർട്ട് കൈമാറി.

ALSO READ: അഷ്‌ടമുടി കായൽ മലിനീകരണം : സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

അഷ്ടമുടി ഇനി തെളിയും എന്ന പ്രതീക്ഷയോടെയാണ് കായൽ യാത സമാപിച്ചത്. എൻ.കെ. പ്രേമചന്ദ്രൻ എംപി ഫ്ലാഗ് ഓഫ് ചെയ്‌ത യാത്രയിൽ എംഎൽഎമാരായ എം. മുകേഷ്, എം.നൗഷാദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.സുമലാൽ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരസമിതി അധ്യക്ഷരായ എസ്. ജയൻ, എസ്. ഗീതാകുമാരി, ഹണി ബെഞ്ചമിൻ, ജി. ഉദയകുമാർ, യു. പവിത്ര, സവിതാ ദേവി, എ.കെ. സവാദ് തുടങ്ങിയവർ പങ്കെടുത്തു.

ALSO READ: മാലിന്യം നിറഞ്ഞ് അഷ്ടമുടി; മൂക്കുപൊത്തി ജനങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.