ETV Bharat / state

'നവീന്‍റെ മരണ വാര്‍ത്ത ഞെട്ടിച്ചു, പിന്നെ ജീവനും കൊണ്ടോടി'; വീട്ടിലുള്ളവര്‍ക്ക് ആശങ്കയുടെ ദിനരാത്രം

author img

By

Published : Mar 3, 2022, 3:07 PM IST

Updated : Mar 3, 2022, 4:27 PM IST

യുക്രൈനിൽ കുടുങ്ങിയ മകൾ ആയിഷത്ത് നിഹലയുടെ മടങ്ങിവരവ് പ്രതീക്ഷിച്ചിരിക്കുകയാണ് രക്ഷിതാക്കളായ മൊയ്‌ദീനും നൂർജഹാനും

Parents of student stranded in Ukraine responding from Kasaragod  ukraine stranded students parents responds  Ayishath Nihala from Kasaragod stranded in Ukraine  യുക്രൈനിൽ കുടുങ്ങിയ ആയിഷത്ത് നിഹല  യുക്രൈൻ മെഡിസിൻ വിദ്യാർഥി മരണം  യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ മലയാളി വിദ്യാർത്ഥികൾ  യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ  Ukraine russia attack  Ukraine russia war  Ukraine russia conflict  indian students stranded in Ukraine  ഉക്രൈൻ റഷ്യ യുദ്ധം  യുക്രൈൻ റഷ്യ ആക്രമണം
വിദ്യാർഥി കൊല്ലപ്പെട്ടുവെന്ന് അറിഞ്ഞതോടെ ജീവനും കൊണ്ടോടി... വിവരങ്ങളൊന്നുമില്ലാതെ ആശങ്കയുടെ മണിക്കൂറുകൾ

കാസർകോട് : ഖാര്‍കീവില്‍ ഷെല്ലാക്രമണത്തില്‍ കോളജിലെ ജൂനിയർ വിദ്യാര്‍ഥി കൊല്ലപ്പെട്ടുവെന്ന വിവരം ലഭിച്ചതോടെ തൊട്ടടുത്ത ബങ്കറിൽ ഉണ്ടായിരുന്ന കാസർകോട്ടെ ആയിഷത്ത് നിഹല അടക്കമുള്ള വിദ്യാർഥികൾ ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ആക്രമണ സമയത്ത് പലരും ഉറങ്ങുകയായിരുന്നു. സ്ഫോടന ശബ്ദം കേട്ടതോടെ ഞെട്ടി വിറച്ചു.

'ഞങ്ങൾ പോളണ്ട് അതിർത്തിയിലേക്ക് പോകുകയാണ്', ഇതായിരുന്നു ആയിഷത്ത് പിതാവ് മൊയ്‌ദീന് അവസാനം അയച്ച സന്ദേശം. പിന്നെ ആശങ്കയുടെ മണിക്കൂറുകൾ. ഉറക്കം പോലും ഇല്ലാതെ ആയിഷത്തിന്‍റെ രക്ഷിതാക്കളായ മൊയ്‌തീനും നൂർജഹാനും മകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. പലരെയും ബന്ധപ്പെട്ടങ്കിലും മകളുമായി സംസാരിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. കരഞ്ഞുകൊണ്ട് നേരം വെളുപ്പിച്ചു.

യുക്രൈനിൽ കുടുങ്ങിയ മകൾ ആയിഷത്ത് നിഹലയെ കാത്ത് രക്ഷിതാക്കൾ

അവസാനം മണിക്കൂറുകൾക്ക് ശേഷം ഇന്ന് രാവിലെ സന്ദേശമെത്തി. യുക്രൈൻ പോളണ്ട് അതിർത്തിയിൽ ആണെന്നും എന്നാൽ ഇന്ത്യക്കാരെ കടത്തി വിടുന്നില്ലെന്നും മണിക്കൂറുകളായി കാത്തിരിക്കുകയാണെന്നുമായിരുന്നു ശബ്‌ദ സന്ദേശം. അരമണിക്കൂറിന് ശേഷം, പോളണ്ട് അതിർത്തിയിൽ എത്തിയെന്ന മറ്റൊരു സന്ദേശവും എത്തി. അപ്പോഴാണ് മൊയ്‌ദീനും നൂർജഹാനും ആശ്വാസമായത്. ഫോൺ കേടായതിനാൽ മറ്റൊരു ഫോണിലാണ് ബന്ധപ്പെട്ടത്. പക്ഷെ ഇനി എങ്ങനെ ബന്ധപ്പെടുമെന്ന ആശങ്കയിലാണ് മൊയ്‌തീൻ.

ALSO READ:യുക്രൈനിൽനിന്ന് ഇതുവരെ സംസ്ഥാനത്തെത്തിയത് 389 വിദ്യാര്‍ഥികള്‍

ഖാര്‍കീവില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശി നവീന്‍റെ തൊട്ടടുത്ത ബങ്കറിൽ ആയിരുന്നു ആയിഷത്ത് അടക്കമുള്ള വിദ്യാർഥികൾ. നവീൻ പഠിക്കുന്ന ഖാര്‍കീവ് യൂണിവേഴ്‌സിറ്റിയിലെ അഞ്ചാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് ആയിഷത്ത്. നവീൻ അടക്കം ഇവരെല്ലാവരും ഒന്നിച്ച് ട്രെയിൻ കയറാനുള്ള ഒരുക്കത്തിലായിരുന്നു. സ്ഫോടനത്തിന്‍റെ ശബ്ദം തങ്ങൾ കെട്ടിരുന്നുവെന്നും മരണ വാർത്തകേട്ട് ഞെട്ടിപ്പോയെന്നും മകൾ പറഞ്ഞതായി മൊയ്‌ദീൻ പറഞ്ഞു.

തുടർന്ന് യുക്രൈൻ സൈന്യം രക്ഷപ്പെടാൻ മുന്നറിയിപ്പ് നൽകി. കൈയിലുണ്ടായിരുന്ന ബാഗുമെടുത്ത് എല്ലാവരും ഓടി. തണുപ്പിനെ അതിജീവിക്കാനുള്ള വസ്ത്രങ്ങൾ പോലും ഉണ്ടായിരുന്നില്ല. കോച്ചുന്ന തണുപ്പിലാണ് വിദ്യാർഥികൾ കിലോമീറ്ററുകൾ നടന്നത്. നിരവധി വിദ്യാർഥികൾ അടങ്ങുന്ന ഇന്ത്യക്കാർ പലയിടത്തും കുടുങ്ങി കിടപ്പുണ്ടെന്നും വിദ്യാർഥികൾ പറയുന്നു. പോളണ്ട് അതിർത്തിയിൽ എത്തിയെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിന്‍റെ ആശങ്കയിലാണ് രക്ഷിതാക്കൾ.

Last Updated :Mar 3, 2022, 4:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.