ETV Bharat / state

'ബലിദാനികളെ അപമാനിച്ച നേതാക്കളെ സംരക്ഷിച്ചു' ; കെ സുരേന്ദ്രനെതിരെ കാസര്‍കോട്ട് പോസ്റ്ററുകള്‍

author img

By

Published : Oct 21, 2022, 8:31 AM IST

കെ സുരേന്ദ്രന്‍ ഇന്ന് എത്താനിരിക്കെയാണ് കാസർകോട് നഗരത്തിലും കുമ്പള, സീതാംകോളി, കടന്നക്കാട് എന്നിവിടങ്ങളിലും പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്

k surendran  kasaragod  Poster campaign against k surendran  Poster against k surendran  കെ സുരേന്ദ്രനെതിരെ പോസറ്റർ  കെ സുരേന്ദ്രന്‍  കുമ്പള  കാസർകോട്  പോസ്‌റ്റർ പ്രചാരണം  kerala bjp  kasargod news
ബലിദാനികളെ അപമാനിച്ച നേതാക്കളെ സംരക്ഷിച്ചു; കെ സുരേന്ദ്രനെതിരെ പോസറ്റർ

കാസർകോട് : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ ആരോപണങ്ങളുമായി കാസർകോട്ട് പോസ്‌റ്റർ പ്രചാരണം. കാസർകോട് നഗരത്തിലും കുമ്പള, സീതാംകോളി, കടന്നക്കാട് എന്നിവിടങ്ങളിലുമാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബലിദാനികളെ അപമാനിച്ച നേതാക്കളെ കെ.സുരേന്ദ്രൻ സംരക്ഷിച്ചുവെന്നാണ് പോസ്‌റ്ററിൽ പറയുന്നത്.

'കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളന്‍ കുമ്പളയിലേക്ക്, പ്രതിഷേധിക്കുക, പ്രതികരിക്കുക, ബലിദാനികള്‍ക്ക് നീതി കിട്ടും വരെ പോരാടും' - പോസ്‌റ്ററിൽ പറയുന്നു. കെ സുരേന്ദ്രൻ ഇന്ന്(21-10-2022) കുമ്പളയിൽ ബിജെപി പരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.