ETV Bharat / state

കർണാടകയിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചു ; കാസർകോട് സ്വദേശികൾ ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ

author img

By

Published : Aug 1, 2023, 11:56 AM IST

Updated : Aug 1, 2023, 12:47 PM IST

വിട്‌ലയിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാല് മലയാളികൾ ഉൾപ്പടെ അഞ്ച് പേർ അറസ്റ്റില്‍

pocso case in karnataka five arrested  pocso case in karnataka  vittal  karnataka vittal  rape case in karnataka  rape case  pocso case in karnataka malayalis arrested  karnataka pocso case people from kerala arrested  പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചു  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു  ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചു  പീഡനം  പോക്‌സോ  കർണാടക പീഡനം മലയാളികൾ അറസ്റ്റിൽ  കർണാടകയിൽ ദലിത് കുട്ടിയെ പീഡിപ്പിച്ച കേസ്  കർണാടകയിൽ മലയാളികൾ പിടിയിൽ  കർണാടക പീഡനക്കേസ്  കർണാടക പീഡനക്കേസ് കാസർകോട് സ്വദേശികൾ പിടിയിൽ  വിട്‌ല  കാസർകോട് വിട്‌ല
പീഡനം

കാസർകോട് : കർണാടകയിലെ വിട്‌ലയിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാല് കാസർകോട് സ്വദേശികൾ ഉൾപ്പടെ അഞ്ച് പേർ പിടിയില്‍. പൈവളിഗെ സ്വദേശികളായ നാലുപേരും വിട്‌ലക്കാരനുമാണ് അറസ്റ്റിലായത്. പോക്സോ, ദലിത് അതിക്രമ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ എന്നിവ പ്രതികൾക്ക്‌ എതിരെ ചുമത്തിയിട്ടുണ്ട്.

ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടി നിലവിൽ ചികിത്സയിലാണ്. ശനിയാഴ്‌ചയാണ് സംഭവം നടന്നത്. കാസർകോട് പൈവളിഗെ ബേരിപദവ് സ്വദേശികളായ സുകുമാര ബെള്ളാട (28), അക്ഷയ് ദേവാഡിഗ (24), കമലാക്ഷ ബെള്ളാട (30), രാജ എന്ന രാജേഷ് നായക് (23), വിട്‌ലയിലെ ജയപ്രകാശ് (26) എന്നിവരെയാണ് വിട്‌ല പൊലീസ് അറസ്റ്റ് ചെയ്‌തത്. 2019 മുതൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പ്രതികൾ പല തവണ പീഡനത്തിനിരയാക്കുകയായിരുന്നു.

2019ൽ ജയപ്രകാശാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച രാത്രി
പെൺകുട്ടിയെ രാജേഷ് വീട്ടുകാരറിയാതെ കെജപ്പയിലെ അങ്കണവാടിക്കടുത്തുള്ള പണി തീരാത്ത വീട്ടിലെത്തിച്ചു. ഇവിടെവച്ച് 5 പേരും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

അവശനിലയിൽ വീട്ടിലെത്തിയ പെൺകുട്ടി വീട്ടുകാരോട് പീഡന വിവരം വെളിപ്പെടുത്തി. മഞ്ചേശ്വരത്തും പരിസര പ്രദേശങ്ങളിൽ നിന്നുമാണ് മലയാളികളായ നാല് പ്രതികളെ വിട്‌ല പൊലീസ് അറസ്റ്റ് ചെയ്‌തത്.

17കാരിയെ കൂട്ടബലാത്സംഗം ചെയ്‌തു, അഞ്ച് പേർ പിടിയിൽ : 17കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ ആൺസുഹൃത്തടക്കം അഞ്ച് പേരെ പൊലീസ് പിടികൂടിയിരുന്നു. പെൺകുട്ടിയുടെ ആൺസുഹൃത്തായ സുമേഷ് (19), ആലപ്പുഴ നൂറനാട് സ്വദേശി ശക്തി (18), അനൂപ് (22), അഭിജിത്ത് (20), അരവിന്ദ് (28)എന്നിവരെയാണ് അടൂർ പൊലീസ് പിടികൂടിയത്. പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ കൗൺസിലിങ്ങില്‍ ആണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

തുടർന്ന് പെൺകുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു. പോക്‌സോ വകുപ്പ് പ്രകാരം കൂട്ടബലാത്സംഗം ഉള്‍പ്പടെ നാല് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

Read more : Pocso Case in Uttar Pradesh | വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം : സ്‌കൂൾ പ്രിൻസിപ്പല്‍ പിടിയിൽ

കഴിഞ്ഞ ഡിസംബറിൽ സുഹൃത്ത് മുഖേന ശക്തിയുമായി പെൺകുട്ടി പരിചയത്തിലാവുകയായിരുന്നു. പിന്നീട് ഇയാൾ പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി പീഡനത്തിനിരയാക്കി. തുടർന്ന് ഇയാൾ തന്‍റെ സുഹൃത്തുക്കളായ അനൂപ്, അഭിജിത്ത്, അരവിന്ദ് എന്നിവരുമൊത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി. അരവിന്ദിന്‍റെ സാന്നിധ്യത്തില്‍ ബാക്കി മൂന്ന് പ്രതികളും ചേര്‍ന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ജൂണിൽ പെൺകുട്ടിയുടെ ആൺസുഹൃത്തായ സുമേഷും ലൈംഗികമായി പീഡിപ്പിച്ചു.

ജൂലൈ ഒന്നിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. പ്രതികൾ പരസ്‌പരം അറിയാവുന്നവരായതിനാൽ രക്ഷപ്പെടാനുള്ള അവസരങ്ങൾ നൽകാതെ രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്.

Read more : Gang Rape | 17കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസ്: കാമുകനും സുഹൃത്തുമടക്കം 5 പേർ അറസ്റ്റിൽ

വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം, പ്രിൻസിപ്പല്‍ പിടിയിൽ : ഉത്തർപ്രദേശിലെ അമേഠിയിൽ വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂൾ പ്രിൻസിപ്പലിനെ പിടികൂടിയിരുന്നു. ഗവൺമെന്‍റ് അപ്പർ പ്രൈമറി സ്‌കൂളിലെ ആക്‌ടിംഗ് പ്രിൻസിപ്പലായ രാം കൃഷ്‌ണയെയാണ് പൊലീസ് പിടികൂടിയത്. ഏതാനും പെൺകുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

Last Updated : Aug 1, 2023, 12:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.